ആദ്യാക്ഷരം കുറിക്കാന്‍ 30,000 പേര്‍

കോഴിക്കോട്: പുത്തനുടുപ്പും കുടയുമായി അറിവിൻെറ പുത്തൻ ലോകത്തേക്ക് ജില്ലയിൽ 30,000 കുരുന്നുകൾ. പുതുതായെത്തുന്നവരെ സ്വാഗതം ചെയ്യാൻ വിദ്യാലയങ്ങളെല്ലാം ഒരുങ്ങി.
നവാഗത൪ക്ക് സ്വാഗതമേകി എല്ലാ എൽ.പി സ്കൂളുകളിലും ബാനറുകൾ ഉയ൪ന്നു. ഒരുക്കങ്ങൾക്കായി സ്കൂൾ ഒന്നിന് 700 രൂപയാണ് എസ്.എസ്.എ നൽകുന്നത്. പി.ടി.എയുടെ നേതൃത്വത്തിലാണ് തയാറെടുപ്പുകൾ. കുരുത്തോലകളും ബലൂണുകളും കൊണ്ടാണ് സ്കൂൾ അങ്കണം അലങ്കരിച്ചത്. വിവിധ വ൪ണങ്ങളും ചിത്രങ്ങളുംകൊണ്ട് ചില സ്കൂളുകൾ ആക൪ഷകമാക്കിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളാണ് ഇത്തവണ ഒരുക്കങ്ങളിൽ മുന്നിൽ.
ജില്ലയിലെ 719 എൽ.പി സ്കൂളുകളിലായി 30,000 പേരെത്തുമെന്നാണ് പ്രാഥമിക കണക്ക്. ആറാം പ്രവൃത്തിദിനത്തിൽ തലയെണ്ണിയ ശേഷമേ കൃത്യമായ കണക്ക് ലഭിക്കൂ.
 സ൪ക്കാ൪, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 29,753 പേരാണ് കഴിഞ്ഞവ൪ഷം ജില്ലയിലെ വിദ്യാലയങ്ങളിൽ ചേ൪ന്നത്. ഇത്രയും പേ൪ ഇത്തവണയും എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ട൪ കെ.പി. പ്രസന്നകുമാരി പറഞ്ഞു. പുതിയ അധ്യയനവ൪ഷത്തെ വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂ൪ത്തിയായതായും അവ൪ പറഞ്ഞു.ജില്ലയിലെ സ്കൂളുകളിൽ പാഠപുസ്തക വിതരണം ഏറക്കുറെ പൂ൪ത്തിയായി. ജൂണോടെ വിതരണം പൂ൪ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. സ൪ക്കാ൪ സ്കൂളുകളിൽ യൂനിഫോം വിതരണത്തിനുള്ള തുക എസ്.എസ്.എക്ക് ലഭിച്ചിട്ടുണ്ട്.
എയ്ഡഡ് സ്കൂളിലും സൗജന്യ യൂനിഫോം വിതരണമുണ്ടെങ്കിലും ഫണ്ട് എത്തിയിട്ടില്ല.ശിവപുരം ഗവ. ഹയ൪ സെക്കൻഡറി സ്കൂളിലാണ് ജില്ലാതല പ്രവേശനോത്സവം.
രാവിലെ ഒമ്പതിന്  മന്ത്രി ഡോ. എം.കെ. മുനീ൪ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും. ജില്ലയിൽ 499 സ്കൂളുകളാണ് ലാഭകരമല്ലാത്തവയുടെ പട്ടികയിൽ ഉൾപ്പെടുന്നത്. ഇതിൽ 139 എണ്ണം സ൪ക്കാ൪ മേഖലയിലാണ്. ഒരു ക്ളാസിൽ 25 പേ൪ വീതം എൽ.പിയിൽ 100ഉം യു.പിയിൽ 175ഉം കുട്ടികളില്ലെങ്കിലാണ് അനാദായകരമായ പട്ടികയിൽ ഉൾപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.