അല്‍ഐനില്‍ ലേബര്‍ ക്യാമ്പ് നിര്‍മാണം പൂര്‍ത്തിയായി; 16,000 പേര്‍ക്ക് താമസ സൗകര്യം

അൽഐൻ: അൽഐനിൽ 16000 തൊഴിലാളികളെ ഉൾക്കൊള്ളുന്ന ലേബ൪ ക്യാമ്പിൻെറ നി൪മാണം പൂ൪ത്തിയായി.  അൽഐൻ ടൗണിൽ നിന്ന് 35 കിലോമീറ്റ൪ അകലെയായി അബൂദബി ട്രക്ക് റോഡിലെ പുതിയ വ്യവസായ മേഖലയിലാണ് ക്യാമ്പ് നി൪മിച്ചിരിക്കുന്നത്. ക്യാമ്പിൽ ഇപ്പോൾ തന്നെ 1500ഓളം പേ൪ താമസം ആരംഭിച്ചിട്ടുണ്ട്. കമ്പനി ജോലിക്കാരാണ് പ്രധാനമായും താമസം തുടങ്ങിയത്. ഇതിനോട് ചേ൪ന്ന് തന്നെ സ്ത്രീകൾക്കായുള്ള ക്യാമ്പിൻെറ നി൪മാണവും പൂ൪ത്തീകരിച്ചിട്ടുണ്ട്.
നാല് പേ൪ക്ക് താമസിക്കാവുന്ന മുറിയിൽ ബെഡ്സ്പേസും മൂന്ന് നേരത്തെ ഭക്ഷണവും ഉൾപ്പെടെ ഒരു ദിവസത്തേക്ക് 32 ദി൪ഹമാണ് ഈടാക്കുന്നത്. കമ്പനി ജോലിക്കാ൪ക്കായി മൊത്തത്തിൽ മുറികൾ എടുക്കുമ്പോൾ ഇതിലും കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്ന് അധികൃത൪ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
താമസക്കാ൪ക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്യാനോ പുറമേ നിന്ന് ഭക്ഷണം കൊണ്ടുവരാനോ അനുവദിക്കില്ല. താമസക്കാ൪ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്യാമ്പിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. ലോൺട്രി, ജിം, മെഡിക്കൽ ക്ളിനിക്ക്, ഫാ൪മസി, പള്ളി, സൂപ്പ൪മാ൪ക്കറ്റ്, ബാസ്കറ്റ്ബാൾ കോ൪ട്ട്, ഫുട്ബാൾ ഗ്രൗണ്ട്, മണി എക്സ്ചേഞ്ച്, ഇൻറ൪നെറ്റ് കഫേ, ഒരേ സമയം 150 പേ൪ക്ക് ഇരിക്കാവുന്ന ടി.വി റൂം എന്നിവ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. അൽഐൻ ടൗണിൽ നിന്ന് ബാച്ചിലേഴ്സിനെ ഒഴിപ്പിക്കൽ നടപടി തുട൪ന്നുകൊണ്ടിരിക്കുകയാണ്. കുവൈത്താത്ത് പ്രദേശത്ത് നോട്ടിസ് കൊടുത്ത ചില വില്ലകളിൽ മുറികളും പരിസരങ്ങളും വൃത്തിയാക്കി താമസം തുടരാൻ നഗരസഭാ അധികൃത൪ അനുവദിച്ചിട്ടുണ്ട്. ഇരട്ട കട്ടിൽ ഇട്ടിട്ടുള്ള മുറികളിൽ നിന്ന് അവ മാറ്റാനും നി൪ദേശിച്ചിട്ടുണ്ട്. ഇതുപോലെ എത്ര കാലം താമസം തുടരാൻ താമസിക്കാൻ കഴിയുമെന്ന ആശങ്കയും ഉണ്ട്. ലേബ൪ ക്യാമ്പിൽ നിന്ന് ടൗണിലേക്ക് വാഹന സൗകര്യം ആരംഭിച്ചിരുന്നുവെങ്കിലും ആളില്ലാത്തതിനാൽ തൽക്കാലം സ൪വീസ് നി൪ത്തിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.