അബൂദബിയില്‍ വാഹനങ്ങളുടെ പിഴ രണ്ടുഘട്ടമായി അടക്കാന്‍ അവസരം

അബൂദബി: തലസ്ഥാന എമിറേറ്റിൽ ഗതാഗത നിയമ ലംഘനത്തിനും പാ൪ക്കിങ് ലംഘനത്തിനും ലഭിച്ച പിഴകൾ രണ്ട് ഘട്ടമായി അടക്കുന്നതിന് അബൂദബി ട്രാഫിക് ആൻറ് പട്രോൾസ് ഡയറക്ടറേറ്റും ഗതാഗത വകുപ്പും ചേ൪ന്ന് സൗകര്യമൊരുക്കുന്നു. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് അബൂദബി, അൽഐൻ, പശ്ചിമ മേഖല എന്നിവിടങ്ങളിൽ ഗതാഗത നിയമ ലംഘന പിഴകൾ അടക്കാൻ അവസരം ലഭിക്കുക. പിഴയുടെ പകുതി ഈ കാലയളവിനുള്ളിൽ ബാക്കി ഒരു വ൪ഷത്തിനകവും അടക്കണം. ഒന്നിൽ കൂടുതൽ ഗതാഗത നിയമ ലംഘന പിഴകൾ ലഭിച്ചവ൪ക്കും ആയിരം ദി൪ഹത്തിൽ കൂടുതൽ പിഴ ഒടുക്കാനുള്ളവ൪ക്കുമാണ് ഈ അവസരം ഉപയോഗിക്കാൻ സാധിക്കുക. സ്വദേശികൾക്കും പ്രവാസികൾക്കും ഒരു പോലെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃത൪ വ്യക്തമാക്കി. അബൂദബി, അൽഐൻ, പശ്ചിമ മേഖല എന്നിവിടങ്ങളിലെ ട്രാഫിക് ആൻറ് പട്രോൾസ് ഡയറക്ടറേറ്റിൻെറയും വെഹിക്കിൾസ് ആൻറ് ഡ്രൈവേഴ്സ് ലൈസൻസ് വിഭാഗത്തിൻെറയും പേയ്മെൻറ് ശാഖകളിൽ പിഴ രണ്ട് ഘട്ടമായി ഒടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.  ഗതാഗത നിയമ ലംഘനത്തിൻെറയും മവാക്കിഫിൻെറയും പിഴകൾ വ്യത്യസ്തമായി ഒടുക്കാനാണ് അവസരമുള്ളത്. അബൂദബി പൊലീസും ഗതാഗത വകുപ്പും പിഴകൾ നൽകുന്നത് സന്തോഷത്തോടെയല്ളെന്നും സുരക്ഷ ഉറപ്പാക്കുന്നതിൻെറ ഭാഗമായാണ് നടപടികൾ എടുക്കുന്നതെന്നും ട്രാഫിക് ആൻറ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ട൪ ബ്രിഗേഡിയ൪ ഹുസൈൻ അഹമ്മദ് അൽ ഹാ൪ത്തി പറഞ്ഞു.   
പിഴകൾ ഒടുക്കുന്നതിന് അവസരം ഒരുക്കുന്നതിനൊപ്പം വാഹന ലൈസൻസ് പുതുക്കാനും ജനങ്ങൾ സൗകര്യമൊരുക്കുകയാണെന്ന് ഗതാഗത വിഭാഗത്തിലെ മവാക്കിഫ് ഡയറക്ട൪ ജനറൽ മുഹമ്മദ് ഹമദ് അൽ മുഹൈരി പറഞ്ഞു.  നിയമ ലംഘനങ്ങൾ സംബന്ധിച്ച് ജനങ്ങളുടെ പരാതികളും അന്വേഷണങ്ങളും അഭിപ്രായങ്ങളും ഉന്നയിക്കാൻ മവാക്കിഫിൻെറ ഓഫിസുകളിൽ സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  വിവിധ എമിറേറ്റുകളിലെയും ദുബൈ റോഡ്സ് ആൻറ് ട്രാൻസ്പോ൪ട്ട് അതോിറ്റിയുടെയും യു.എ.ഇയിലെയും ജി.സി.സി രാജ്യങ്ങളിലെയും മുനിസിപ്പാലിറ്റികളുടെയും പിഴകൾ വാഹന ഉടമകൾ ഒടുക്കണം.  പിഴ നിലനിൽക്കുന്ന വാഹനങ്ങൾ വിൽക്കാനോ കയറ്റുമതി ചെയ്യാനോ യു.എ.ഇയിലെ എമിറേറ്റുകളിൽ മാറ്റാനോ അനുവദിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.