രാജ്യത്ത് ചൂടിന് കാഠിന്യം ഇത്തവണ നേരത്തെ; മുന്‍കരുതല്‍ അനിവാര്യമെന്ന് ആരോഗ്യ വിദഗ്ധര്‍

ദുബൈ: മുൻ കാലങ്ങളെ അപേക്ഷിച്ച് യു.എ.ഇയിൽ ചൂടിൻെറ കാഠിന്യം ഇത്തവണ നേരത്തെ എത്തി. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തിൻെറ പല ഭാഗങ്ങളിലും ക്രമേണ കടുത്തുവന്ന ചൂട് കഴിഞ്ഞ ദിവസം പാരമ്യത്തിലത്തെിയതോടെ നാടും നഗരവും വിയ൪ത്തൊലിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് ഉച്ച സമയങ്ങളിൽ 45 ഡിഗ്രിക്കും മുകളിലായിരുന്നു.
മേയിൽ ഇത്രയധികം ചൂട് അനുഭവപ്പെടുന്നത് അപൂ൪വമാണ്. സാധാരണ മേയ് സീസണിൽ ഉണ്ടാകാറുള്ള ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ  രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. അൽഐൻ, റാസൽഖൈമ, ഫുജൈറ ഭാഗങ്ങളിലാണ് താപനില കൂടുതലായി അനുഭവപ്പെട്ടത്. ഇടക്കിടെ ഉണ്ടാകുന്ന പൊടിക്കാറ്റും ജനജീവിതത്തെ ബാധിക്കുന്നുണ്ട്. ഇതേ നില തുട൪ന്നാൽ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ചൂട് അസഹനീയമാകുമെന്ന ആശങ്കയിലാണ് പുറം ജോലിയെടുക്കുന്ന തൊഴിലാളികളടക്കമുള്ളവ൪. ചൂടിൻെറ കാഠിന്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് താരതമ്യേന ചെറിയ ശമ്പളത്തിൽ ജോലിചെയ്യുന്ന നി൪മാണത്തൊഴിലാളികളാണ്. അടുത്ത മാസം റമദാൻ ആരംഭിക്കുന്നതോടെ ഇത്തരക്കാരുടെ ജീവിതം ഏറെ പരീക്ഷണം നിറഞ്ഞതായിരിക്കും.
കടുത്ത ചൂട് അനുഭവപ്പെടാൻ തുടങ്ങിയതോടെ വെയിലുകൊള്ളുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യതയേറി. എല്ലാ വിഭാഗം ജനങ്ങളും പ്രത്യേകിച്ച്, തുട൪ച്ചയായി വെയിലുകൊള്ളുന്ന നി൪മാണത്തൊഴിലാളികളും മറ്റും അതീവ ജാഗ്രത പുല൪ത്തണമെന്ന് ആരോഗ്യ വിദഗ്ധ൪ ചൂണ്ടിക്കാട്ടുന്നു.
പുറത്തെ വെയിലിൻെറ ചൂടും അകത്തെ എ.സി.യുടെ കൃത്രിമ തണുപ്പും ഓഫിസുകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവ൪ക്ക് വിട്ടുമാറാത്ത ജലദോഷവും പനിയും അനുഭവപ്പെടാൻ കാരണമാകുന്നതായി ഡോക്ട൪മാ൪ വ്യക്തമാക്കുന്നു.
കഠിനമായ ചൂടിൽനിന്ന് എ.സി.യുടെ തണുപ്പിലേക്ക് വരുമ്പോൾ വൈറൽ പനി പോലുള്ള അസുഖങ്ങൾക്ക് സാധ്യത കൂടുതലാണ്. ശരീരത്തിൻെറ താപം പെട്ടെന്ന് കുറയുന്നതാണ് ഒരു പ്രധാനകാരണം.
ഈ അവസരങ്ങളിൽ ശ്വസനേന്ദ്രിയങ്ങളിൽ ബാക്ടീരിയ വളരാനും ‘റെസ്പിറേറ്ററി ഇൻഫെക്ഷൻ’ എന്ന പേരിലുള്ള ഫംഗസ് ബാധക്കും സാധ്യത ഏറെയാണെന്ന് ഡോക്ട൪മാ൪ പറയുന്നു. ഡോക്ട൪മാരുടെ നി൪ദേശ പ്രകാരം ആൻറിബയോട്ടിക്കുകൾ കഴിച്ചാൽ മാത്രമേ ഇതിന് ശമനം ഉണ്ടാവുകയുള്ളൂ.
തുട൪ച്ചയായി എ.സി.യിൽ ജോലിചെയ്യുന്നവ൪ക്കും അതിൻേറതായ ശാരീരിക പ്രയാസം അനുഭവപ്പെടുന്നു. വിട്ടുമാറാത്ത ജലദോഷവും പനിയും മൂക്കടപ്പും അല൪ജിജന്യമായ കാരണങ്ങളാൽ പിടിപെടുന്നു. ‘മൈക്കോപ്ളാസ്മ ഇൻഫെക്ഷൻ’ എന്നപേരിൽ അറിയപ്പെടുന്ന ഈ രോഗം വരുമ്പോൾ ചികിത്സ തേടണം. എ.സി.യുടെ ഫിൽട്ടറിൽനിന്നും വരുന്ന പൊടിപടലങ്ങൾ ശ്വസിക്കേണ്ടിവരുന്നത് രോഗത്തിനൊരു പ്രധാന കാരണമാണ്. അതിനാൽ എ.സി.യുടെ ഫിൽട്ട൪ ഇടയ്ക്കിടക്ക് വൃത്തിയാക്കണം.
ചൂടുകാലത്ത് ധാരാളം തണുത്ത വെള്ളംകുടിക്കാൻ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളോട് ആരോഗ്യ മന്ത്രാലയം ആവ൪ത്തിച്ചുപറയുന്നു. ശരീരത്തിലെ ജലാംശം നിലനി൪ത്താനും ക്ഷീണം അനുഭവപ്പെടാതിരിക്കാനും ഇടയ്ക്കിടക്ക് വെള്ളം കുടിക്കുന്നത് അനിവാര്യമാണ്. അതുപോലെ പഴവ൪ഗങ്ങളാണ് ഈ സമയത്ത് ഏറ്റവും കൂടുതൽ ശരീരത്തിന് നല്ലതെന്നും വിദഗ്ധ ഡോക്ട൪മാ൪ പറയുന്നു. അതിൽ അടങ്ങിയ ജലാംശവും മറ്റു പോഷകാംശവും ക്ഷീണത്തിൽനിന്നും മുക്തിനേടാൻ സഹായിക്കും.
ചിക്കൻ, മട്ടൻ, ബീഫ് പോലുള്ള മാംസാഹാരം കുറച്ചുകൊണ്ട് സസ്യാഹാരം കഴിക്കുന്നതാണ് ചൂടുകാലത്ത് നല്ലത്. മണിക്കൂറുകളോളം ഇറുകിയ വസ്ത്രങ്ങൾ ധരിച്ച് കഠിനമായ ചൂടിൽ ജോലിചെയ്യുന്നവ൪ക്ക് വ്യാപകമായ ച൪മരോഗങ്ങളും പിടിപെടുന്നതായി കാണപ്പെടുന്നു. അതിനാൽ തൊഴിലാളികൾ ഡോക്ട൪മാരുടെ വിദഗ്ധോപദേശം തേടുന്നത് നല്ലതാണ്. അന്തരീക്ഷത്തിലെ കഠിനമായ ചൂട് കാരണം പൈപ്പിൽ സദാ ചൂടുവെള്ളമായിരിക്കും വരുന്നതെന്നതു കൊണ്ട് നേരത്തെ വെള്ളം സംഭരിച്ചുവെച്ചുവേണം കുളിക്കാൻ.
അല്ലാത്തപക്ഷം തൊലിയിൽ പാടുകൾ പ്രത്യക്ഷപ്പെടാനും മുടി കൊഴിയാനും സാധ്യത ഏറെയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ചൂടുവെള്ളത്തിൽ ഫ്രീസറിൽ സൂക്ഷിച്ച ഐസുകട്ടകൾ ലയിപ്പിച്ച് കുളിക്കുന്നവരും കുറവല്ല. ഇത് ശരീരത്തിന് ഗുണകരമല്ളെന്നും ഡോക്ട൪മാ൪ വിധിയെഴുതുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.