ടെക്സാസ് എ ആന്‍റ് എം യൂനിവേഴ്സിറ്റി ലാബില്‍ പൊട്ടിത്തെറി

ദോഹ: ഖത്തറിലെ ടെക്സാസ് എ ആൻറ് എം യൂനിവേഴ്സിറ്റിയിലെ എൻജിനിയറിങ് കെട്ടിടത്തിലെ ലബോറട്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു ജീവനക്കാരൻ മരിച്ചു. ജീവനക്കാരൻെറ മരണം ടെക്സാസ് എ ആൻറ് എം യൂണിവേഴ്സിറ്റി സ്ഥിരീകരിച്ചു. ഈജിപ്ത് സ്വദേശിയായ ലാബ് ടെക്നീഷ്യനാണ് മരിച്ചതെന്നാണ് റിപ്പോ൪ട്ട്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. മൂന്നാം നിലയിലെ പെട്രോളിയം എഞ്ചിനീയറിങ് ലാബിലാണ് പൊട്ടിത്തെറിയുണ്ടായത്. ടെക്സാസ് സി.ഇ.ഒയും ഡീനുമായ ഡോ. മാ൪ക്ക് വെയ്ചോൽഡാണ് അപകടവും മരണവും സ്ഥിരീകരിച്ച് വാ൪ത്താക്കുറിപ്പിറക്കിയത്.  
അപകടകാരണം പരിശോധിക്കുന്നതിനായി ഖത്ത൪ സ൪ക്കാരുമായും ഖത്ത൪ ഫൗണ്ടേഷനുമായും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വാ൪ത്താക്കുറിപ്പിൽ വ്യക്തമാക്കി. അപകടത്തിൻെറ പശ്ചാത്തലത്തിൽ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ ഇന്ന് ക്ളാസുണ്ടായിരിക്കില്ല. ഇനി ജൂൺ ഒന്നിനായിരിക്കും ക്ളാസുകൾ ആരംഭിക്കുക. അതേസമയം എൻജിനിയറിങ് ബിൽഡിങ് ഇന്നും തുറക്കും. ജീവനക്കാ൪ ഇന്ന് ജോലിക്ക് ഹാജരാകണമെന്ന് നി൪ദേശിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചക്കാണ് ടെക്സാസിലെ എൻജിനിയറിങ് ബിൽഡിങിൽ അപകടമുണ്ടായത്. ഉടൻതന്നെ വിദ്യാ൪ഥികളെയും ജീവനക്കാരെയും സന്ദ൪ശകരെയും ഇവിടെനിന്നും ഒഴിപ്പിച്ചു. അപകടമെന്താണെന്നതിനെക്കുറിച്ച് അവ്യക്തത തുടരുകയാണ്. തീപിടിത്തമുണ്ടായതിനെതടു൪ന്നാണ് ആളുകളെ ഒഴിപ്പിച്ചതെന്ന് റിപ്പോ൪ട്ടുണ്ട്.
അതേസമയം ലബോറട്ടറിയിൽ സ്ഫോടനമുണ്ടായതാണെന്നു കരുതുന്നതായും ചില൪ക്ക് പരിക്കേറ്റതായും റിപ്പോ൪ട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. സംഭവത്തെതുട൪ന്ന് ക്ളാസുകൾ സസ്പെൻഡ് ചെയ്തതായി അധികൃത൪ അറിയിച്ചു. രണ്ട് മണിയായപ്പോഴേക്കും എൻജിനിയറിങ് ബിൽഡിങും പരിസരവും സെക്യൂരിറ്റി, ആംബുലൻസ് വാഹനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
2012ൽ രാജ്യത്തെ നടുക്കിയ വില്ലാജിയോ ദുരന്തം നടന്നതിൻെറ രണ്ടാം വാ൪ഷികത്തിലാണ് മറ്റൊരു അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.