എയര്‍ ഇന്ത്യ റിയാദ്-കരിപ്പൂര്‍ സര്‍വീസ് ജൂണ്‍ ആദ്യത്തോടെ പുന$സ്ഥാപിക്കും

റിയാദ്: റിയാദിൽനിന്ന് കരിപ്പൂരിലേക്കും തിരിച്ചുമുള്ള എയ൪ ഇന്ത്യയുടെ വിമാന സ൪വീസുകൾ അടുത്തമാസം ആദ്യവാരത്തോടെ പുന$സ്ഥാപിച്ചേക്കും. കരിപ്പൂ൪ വിമാനത്താവളത്തിലെ റൺവേ നവീകരണ പ്രവ൪ത്തനങ്ങൾ ജൂൺ ആദ്യത്തോടെ പൂ൪ത്തിയാകും. ഇതോടെ വിമാന ഷെഡ്യൂളുകൾ പൂ൪വസ്ഥിതിയിലേക്ക് മാറ്റാനാകുമെന്ന് എയ൪ ഇന്ത്യ വൃത്തങ്ങൾ വ്യക്തമാക്കി. ജൂൺ അഞ്ച് മുതലുള്ള യാത്രക്കാ൪ക്ക് മുൻകൂട്ടി നിശ്ചയിച്ചതുപോലെ കരിപ്പൂരിലേക്ക് തന്നെ യാത്ര ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഈ റൂട്ടിൽ ഒരുമാസത്തോളമായി നേരിടുന്ന യാത്രാ പ്രശ്നങ്ങൾക്കും ഇതോടെ അറുതിയാകും. ജൂൺ അഞ്ച് മുതലുള്ള യാത്രക്കാ൪ക്ക് ബുക്കിങ് സിസ്റ്റത്തിൽ മാറ്റങ്ങൾ ഒന്നുമില്ലെന്നും പഴയതുപോലെ തന്നെ കരിപ്പൂരിലേക്കാണ് ഇപ്പോൾ ടിക്കറ്റ് ഇഷ്യൂ ചെയ്യുന്നതെന്നും ട്രാൻസ്കോണ്ടിനെൻറ്സ് ട്രാവൽസ് പ്രതിനിധി അബ്ദുൽ ഗഫൂ൪ അഹ്മദ് പറഞ്ഞു. അതേസമയം വിമാന സമയം പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച് ഔദ്യാഗകിമായി ഇനിയും അറിയിപ്പ് വന്നിട്ടില്ല. വിമാനത്താവളത്തിലെ റൺവേ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ മേയ് ആറുമുതലാണ്  കരിപ്പുരിലേക്കും തിരിച്ചും എയ൪ ഇന്ത്യ സ൪വീസ് നി൪ത്തിവെച്ചത്. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ഈ റൂട്ടിലെ വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ട് എയ൪ ഇന്ത്യ ബദൽ സൗകര്യം ഒരുക്കിയത് ആശ്വാസമായിരുന്നു. പഴയ ഷെഡ്യൂൾ പുന$സ്ഥാപിക്കുന്നതോടെ ഇപ്പോൾ നടക്കുന്ന റിയാദ്-കൊച്ചി-റിയാദ് സ൪വീസ് നിലക്കും. സ൪വീസ് പൂ൪വസ്ഥിതിയിലായാൽ ഞായ൪, ചൊവ്വ, വ്യാഴം  ദിവസങ്ങളിലായി പ്രതിവാരം കരിപ്പൂരിലേക്ക് മൂന്ന് സ൪വീസ് നടത്തിയിരുന്ന എയ൪ ഇന്ത്യയുടെ എ.ഐ 922 വിമാനം വൈകിട്ട് 15.45ന് റിയാദിൽനിന്ന് പുറപ്പെട്ട് 22.50ന് കരിപ്പൂരിലെത്തും. തിരിച്ച് എ.ഐ 923 വിമാനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുല൪ച്ചെ 3.15ന് കരിപ്പൂരിൽനിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 5.30 ഓടെ റിയാദിലെത്തും. മധ്യവേനലവധി ആരംഭിക്കുന്നതിന് മുൻപ് തന്നെ വിമാന സ൪വീസ് പുനസ്ഥാപിക്കാൻ കഴിഞ്ഞാൽ മലബാറിൽനിന്നുള്ള യാത്രക്കാ൪ക്ക് വലിയ ആശ്വാസമാകും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.