അബൂദബി: തലസ്ഥാന എമിറേറ്റിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് നാല് മാസത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത് 677 പേരെ. റോഡിലെ മറ്റ് യാത്രക്കാ൪ക്ക് ഭീഷണിയാകുന്ന തരത്തിൽ വാഹനമോടിച്ചതിനാണ് നഗരത്തിലെയും പുറത്തെയും റോഡുകളിൽ നിന്ന് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ ട്രാഫിക് പട്രോളിങാണ് ഇവരെ അറസ്റ്റ് ചെയ്തത്. അപകടകരമായ രീതിയിൽ വാഹനമോടിച്ച ചില൪ക്ക് ഡ്രൈവിങ് ലൈസൻസും ഉണ്ടായിരുന്നില്ലെന്ന് അബൂദബി പൊലീസ് ട്രാഫിക് ആൻറ് പട്രോൾസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അറബിക് ദിനപത്രം റിപ്പോ൪ട്ട് ചെയ്തു.
അപകടകരമായ രീതിയിൽ വാഹനമോടിച്ചവരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങൾ കണ്ടുകെട്ടുകയും 12 ബ്ളാക്ക് പോയൻറുകൾ നൽകുകയും ചെയ്തതായി ഗതാഗത വിഭാഗം ഡെപ്യൂട്ടി ഡയറക്ട൪ കേണൽ ഖമീസ് ഇസാക് അഹമ്മദ് പറഞ്ഞു.
കൂടുതൽ പേരും അമിത വേഗത്തിൽ വാഹനമോടിച്ചതിനാണ് പിടിയിലായത്. റോഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരും നിയമ ലംഘകരും പൊലീസ് അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.