പ്രാപിടിയന്‍ പക്ഷിയുടെ ഡോക്യുമെന്‍ററിയുമായി മലയാളി ഡോക്ടര്‍

റിയാദ്: പ്രാപിടിയൻ (ഫാൽക്കൺ) പക്ഷികളെയും അവയെ ഉപയോഗിച്ച് ഇര പിടിക്കുന്നതിൻെറ രീതിയേയും കുറിച്ച് രണ്ടു ഭാഷകളിലായി മലയാളിയ ഡോക്ടറുടെ നേതൃത്വത്തിൽ ഡോക്യുമെൻററി ഒരുങ്ങുന്നു. ഫാൽക്കണുകളെ കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച ഏക ഇന്ത്യക്കാരനും കാലിക്കറ്റ് വാഴ്സിറ്റി സുവോളജി വിഭാഗം അസി. പ്രഫസറും പരിസ്ഥിതി പഠന വിഭാഗം സ്പെഷൽ ഓഫിസറുമായ ഡോ. സുബൈ൪ മേടമ്മലാണ് ഇതിൻെ പിറകിൽ. നി൪മാണ പ്രവ൪ത്തനങ്ങളുടെ ഭാഗമായി അദ്ദേഹം കഴിഞ്ഞ ദിവസം റിയാദിലത്തെി. സൗദിയുൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ ചിത്രീകരിച്ച് അറബി, ഇംഗ്ളീഷ് ഭാഷകളിൽ ഡോകുമെൻററി പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സുബൈ൪ പറഞ്ഞു. ഫാൽക്കൺ പക്ഷി ഇനങ്ങൾ, അവയുടെ ജീവിത ചക്രം, ഇര പിടിക്കൽ, മനുഷ്യനുമായുള്ള ചങ്ങാത്തം തുടങ്ങി സമഗ്ര സ്വഭാവത്തിലുള്ള ഡോകുമെൻററിയാണ് ഒരുങ്ങുന്നത്. സൗദി സ൪ക്കാറിന് കീഴിലുള്ള റിയാദിലെ ഫഹദ് ബിൻ സുൽത്താൻ ഫാൽക്കൺ സെൻററിനെ ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ ദമ്മാം, അൽഖോബാ൪ എന്നിവിടങ്ങളിലുള്ള ഫാൽക്കൺ ക്ളിനിക്കുകൾ, ജിദ്ദയിലെ ഫാൽക്കൺ സെൻറ൪ എന്നിവയുമായും ബന്ധപ്പെട്ട് ഡോകുമെൻററിക്കാവശ്യമായ കാര്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ്.
ഫാൽക്കണിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഡോകുമെൻററി ചിത്രീകരിക്കും. ആറു മാസത്തിനകം പൂ൪ത്തിയാക്കാനാണ് പദ്ധതി. അക്ബ൪ ട്രാവൽസാണ് പ്രാഥമിക പങ്കാളി. അറബ് സംസ്കാരത്തിലും ചരിത്രത്തിലും താൽപര്യമുള്ള വ്യവസായ സംരഭകരെ സ്പോൺസ൪മാരാക്കാൻ താൽപര്യമുണ്ടെന്ന് ഡോ. സുബൈ൪ പറഞ്ഞു.
വ൪ഷം തോറും യു.എ.ഇയിൽ നടക്കുന്ന ലോക പ്രശസ്തമായ അറബ് ഹണ്ടിങ് ഷോയിലേക്ക് ഇന്ത്യയിൽ നിന്നുള്ള പ്രത്യേക ക്ഷണിതാവാണ് ഇദ്ദേഹം. അബൂദബി ആസ്ഥാനമായുള്ള എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ളബിൽ അംഗത്വമുള്ള ഏക അനറബി. ലണ്ടൻ ആസ്ഥാനമായുള്ള ജൂനിയ൪ ചേംബ൪ ഇൻറ൪നാഷണലിൻെറ ഒൗട്ട്സ്റ്റാൻറിങ് യങ് പേഴ്സണാലിറ്റിക്കുള്ള ദേശീയ അവാ൪ഡുൾപ്പെടെയുള്ളവ ലഭിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുള്ള ഇദ്ദേഹം അടുത്തിടെ ചൈനയിലെ നാൻജിങ് ഇൻറ൪നാഷണൽ എക്സ്പോ സെൻററിൽ ‘ജൈവവൈവിധ്യവും പരിസ്ഥി സന്തുലനവും’ എന്ന വിഷയത്തിലുള്ള ലോക പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ഡിസംബറിൽ കരിപ്പൂരിൽ എയ൪ഇന്ത്യ വിമാനം തിരിച്ചിറക്കേണ്ടി വന്നത് പന വെരുക് എൻജിനിൽ കുടുങ്ങിയതിനാലാണെന്ന് സ്ഥിരീകരിച്ചത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹം നടത്തിയ വിദഗ്ധ പരിശോധനയിലാണ് പക്ഷി ഇടിച്ചല്ല എൻജിൻ തകരാറായതെന്ന് വ്യക്തമായത്. കാലിക്കറ്റ് എയ൪പോ൪ട്ട് അധികൃത൪ ആവശ്യപ്പെട്ടതനുസരിച്ച് ഇത്തരം അപകടങ്ങൾ ഇല്ലാതാക്കാൻ ഡോ. സുബൈറിൻെറ നേതൃത്വത്തിൽ ഒന്നര കോടി രൂപയുടെ പദ്ധതി നി൪ദേശം കാലിക്കറ്റ് എയ൪പോ൪ട്ട് അതോറിറ്റിക്ക് നൽകിയിട്ടുണ്ട്. ഈ പദ്ധതി നി൪ദേശം മേഖലാ കേന്ദ്രമായ ചെന്നൈയിൽ വിദഗ്ധ പരിശോധനയിലാണ്. അടുത്തിടെ നെടുമ്പാശ്ശേരി വിമാനത്താവള അധികൃത൪ വിമാനത്താവളത്തിലെ പക്ഷി ശല്യം കുറക്കാൻ ഫാൽക്കണുകളെ ഉപയോഗിച്ചുള്ള നൂതന മാ൪ഗം നടപ്പാക്കാൻ ഇദ്ദേഹത്തിൻെറ ഉപദേശം തേടിയിരുന്നു. തിരൂ൪ വാണിയന്നൂ൪ മേടമ്മൽ കുഞ്ഞൈദ്രുഹാജിയുടേയും കെ.വി. ഫാത്തിമയുടേയും മകനായ സുബൈറിൻെറ ഭാര്യ സജിത വളവന്നൂ൪ ബാഫഖി യതീംഖാന ഹയ൪സെക്കൻഡറി സ്കൂൾ പ്ളസ്ടു അധ്യാപികയാണ്. മക്കൾ: ആദിൽ സുബൈ൪, അമൽ സുബൈ൪, അൽഫ സുബൈ൪. സൗദയിലുള്ള ഡോ. സുബൈറുമായി 0597350157 എന്ന നമ്പറിൽ ബന്ധപ്പെടാം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.