ലോകകപ്പ് ഖത്തറിന് നല്‍കിയതില്‍ തെറ്റില്ളെന്ന് മിഷല്‍ പ്ളാറ്റീനി

ദോഹ: 2022ലെ ലോകകപ്പ് ഫുട്ബാൾ ടൂ൪ണ്ണമെൻറ് നടത്താൻ ഖത്തറിന് അവസരം നൽകിയതിൽ ഒരു തെറ്റുമില്ളെന്ന് യുവേഫ പ്രസിഡൻറ് മിഷൽ പ്ളാറ്റീനി. ചൂട് കാലാവസ്ഥ പരിഗണിക്കാതെ ഖത്തറിൽ ലോകകപ്പ് നടത്താൻ തീരുമാനിച്ചത് വിമ൪ശിച്ച് സെപ് ബ്ളാറ്റ൪ നടത്തിയ പ്രസ്താവന അദ്ദേഹം തള്ളിക്കളഞ്ഞു. 2022 ഫുട്ബാൾ ടൂ൪ണ്ണമെൻറിനായുള്ള ലേലത്തിൽ ഖത്തറിനെ നിരുപാധികം പിന്തുണച്ചയാളാണ് യുവേഫ പ്രസിഡൻറ്.
എന്നാൽ കപ്പ് ഖത്തറിൽ നടത്താൻ തീരുമാനിച്ചതിനെ നിരന്തരം വിമ൪ശമുയരുന്നുണ്ട്. ഖത്തറിലെ കാലാവസ്ഥയും തൊഴിൽ പ്രശ്നങ്ങളും ഉയ൪ത്തിക്കാട്ടിയാണ് ഖത്ത൪ ആതിഥേയത്വം വഹിക്കുന്നതിനെതിരെ വിമ൪ശനമുയ൪ത്തുന്നത്. ഈയിടെ സ്വിസ് മാധ്യമപ്രവ൪ത്തകരുമായി സംസാരിക്കുമ്പോഴാണ് ഫിഫയുടെ തീരുമാനം തെറ്റായിപ്പോയെന്ന് സെപ് ബ്ളാറ്ററും അഭിപ്രായപ്പെട്ടത്. ‘വലിയൊരു തെറ്റായിപ്പോയി ആ തീരുമാനം. ഖത്തറിൽ ടൂ൪ണ്ണമെൻറ് നടക്കുന്ന സമയത്ത് കനത്ത ചൂടായിരിക്കുമെന്ന് ടെക്നിക്കൽ കമ്മിറ്റി പറഞ്ഞതാണ്. എന്നാൽ എക്സിക്യുട്ടീവിലെ ഭൂരിഭാഗം പേരും ഖത്തറിനെ അനുകൂലിക്കുകയായിരുന്നു’- അദ്ദേഹം പറഞ്ഞു. എന്നാൽ, വാ൪ത്ത വിവാദമായതോടെ ഫിഫ ഇത് തിരുത്തിയിരുന്നു.
ഇപ്പോൾ ബ്ളാറ്റററുടെ ഈ അഭിപ്രായത്തെ ശക്തമായി വിമ൪ശിച്ചുകൊണ്ടാണ് പ്ളാററീനി രംഗത്തത്തെിയത്. കപ്പ് നടത്താനുള്ള വോട്ടിങ് പ്രക്രിയയിൽ ഖത്തറിനനുകൂലമായ തീരുമാനമെടുത്തത് തികച്ചും ശരിയായിരുന്നു. ഞാൻ ഖത്തറിനാണ് വോട്ട് ചെയ്തത്. ചെയ്തത് തെറ്റാണെന്ന വിശ്വാസം ഇപ്പോഴുമെനിക്കില്ല. ബി ഇൻ സ്പോ൪ട്സിന് അനുവദിച്ച അഭിമുഖത്തിൽ പ്ളാറ്റീനി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.