ദോഹ: ഈജിപ്തിൽ പട്ടാള ഭരണകൂടം തടവിലാക്കിയ അൽ ജസീറ മാധ്യമ പ്രവ൪ത്തകൻ അബ്ദുല്ല അൽ ശാമി നിരാഹാര സമരം അവസാനിപ്പിച്ചുവെന്ന വിധത്തിൽ വന്ന വാ൪ത്തകളും ചിത്രവും അദ്ദേഹത്തിൻെറ കുടുംബാംഗങ്ങൾ നിഷേധിച്ചു.
സമരം അവസാനിപ്പിച്ചുവെന്ന് ലോകത്തെ വിശ്വസിപ്പിക്കുന്നതിനായി അടുത്ത ദിവസമാണ് ഈജിപ്ഷ്യൻ മാധ്യമങ്ങളിൽ അദ്ദേഹം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീപ്പെടുത്തിയത്.
നാല് മാസമായി തുടരുന്ന നിരാഹാരസമരം അവസാനിപ്പിച്ചിരിക്കുന്നുവെന്നാണ് ഈജിപ്ഷ്യൻ പത്രങ്ങൾ വാ൪ത്ത നൽകിയത്. എന്നാൽ വാ൪ത്തയുടെ ആധികാരികത ബോധ്യപ്പെടുന്നതിനായി അൽശാമിയെ കാണാൻ അനുവദിക്കണമെന്ന് അൽശാമിയുടെ സഹോദരൻ മൊസാബ് അൽ ശാമി അൽ അക്റബ് ജയിൽ അതോറിറ്റിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്തു വന്നാലും ലക്ഷ്യവും വിജയവും കാണാതെ സമരം അവസാനിപ്പിക്കില്ളെന്ന് അദ്ദേഹം ഉറപ്പ്നൽകിയതായി അദ്ദേഹത്തിൻെറ കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു.
അൽ ശാമിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ശക്തമായ ഇടപെടൽ നടത്തണമെന്ന് അൽ ജസീറ അധികൃത൪ കഴിഞ്ഞ ദിവസം ലോക നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.