ഹമദ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ലോകത്തേറ്റവും വലുത്

ദോഹ: ഈയിടെ പ്രവ൪ത്തനമാരംഭിച്ച ഹമദ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ലോകത്തെ ഏറ്റവും വലിയ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൊന്നാണെന്ന് അധികൃത൪ അവകാശപ്പെട്ടു. രാജ്യാന്തര നിലവാരമുള്ള കമ്പനികളുടെ ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമായിരിക്കും. യാത്രക്കാ൪ക്ക് ഏറ്റവും ആക൪ഷകമായ രീതിയിലുള്ള സജ്ജീകരണങ്ങളാണ് മുഴുവൻ തലങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഈ ആഴ്ചക്കകം തന്നെ മുഴുവൻ വിമാനങ്ങളും തങ്ങളുടെ സ൪വീസുകൾ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. ഇതോടെ വിമാനത്താവളം കൂടുതൽ സജീവമാകുമെന്നും അധികൃത൪ വ്യക്തമാക്കി. ഒരു വ൪ഷം 20 മില്യൻ യാത്രക്കാരെങ്കിലും ഹമദ് രാജ്യാന്തര വിമാനത്താവളം ഉപയോഗപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.