മദീനയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു

മദീന:  മലപ്പുറം ഏ.ആ൪ നഗ൪ സ്വാദേശി പിച്ചൻ വീട്ടിൽ സൈനുൽ ആബിദീൻ (42) മദീനയിലെ താമസസ്ഥലത്ത് ഷോക്കേറ്റ് മരിച്ചു. അൽ ഇസ്റ കമ്പനിയിൽ പതിനഞ്ചു വ൪ഷമായി ജോലി ചെയ്യുന്ന ഇദ്ദേഹം വീട്ടിലെ മോട്ടോ൪ ശരിയാക്കുന്നതിനിടയിലാണ് അപകടം. ഉച്ചക്ക്12.30 ഓടെയാണ് സംഭവം. ഈ മാസം  24ാം തിയ്യതി കുടൂംബസമേതം നാട്ടിൽ പോവേണ്ടതായിരുന്നു. പിതാവ് മെയതീൻ കുട്ടി ഹാജി.  മാതാവ് ഇത്തീരം. ഭാര്യ ജസീല. മക്കൾ: ആയിഷ റിഫ, മുഹമ്മദ് ആഖിഫ്, മുഹമ്മദ് അനസ്. മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധുവായ മുഹമ്മദ് ഹിജ്റ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.