കാറിന്‍െറ സൈഡ് ഗ്ളാസിനിടയില്‍ കഴുത്ത് കുടുങ്ങി പാക് ബാലന്‍ മരിച്ചു

ഷാ൪ജ: കാറിൻെറ ഇലക്ട്രോണിക് ജനവാതിലിൽ കഴുത്ത് കുടുങ്ങി അഞ്ച് വയസ്സുള്ള പാക് ബാലൻ ഹംദാൻ ഖാൻ മരിച്ചു. അൽ മുവൈല ഭാഗത്തായിരുന്നു അപകടം. കുട്ടികളെ കാറിൽ ഇരുത്തി എൻജിൻെറ പ്രവ൪ത്തനം നി൪ത്താതെ എന്തോ ആവശ്യത്തിന് രക്ഷിതാക്കൾ വീട്ടിലേക്ക് പോയതായിരുന്നു. രക്ഷിതാക്കൾ വരുന്നതും കാത്ത് കാറിൽ ഇരിക്കുകയായിരുന്നു ഹംദാനും നാല് വയസ്സുകാരനായ സഹോദരനും.
ഹംദാൻ തലപുറത്തിട്ടായിരുന്നു ഇരുന്നിരുന്നത്. ഇതിനിടയിൽ സഹോദരൻ കാറിൻെറ സൈഡ് ഗ്ളാസ് പൊങ്ങാനുള്ള ബട്ടൺ അമ൪ത്തി. ഹംദാൻെറ കഴുത്ത് ഇതിനകത്ത് അകപ്പെട്ടു. സഹോദരന് അപകടാവസ്ഥ മനസ്സിലായതുമില്ല.
സംഭവം കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാണ് പിതാവ് എത്തിയത്. അപകടാവസ്ഥയിൽ മകനെ കണ്ട പിതാവ് ഉടനെ തന്നെ  അൽ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടികളെ കാറിൽ തനിച്ചാക്കി പോകുന്നത് ഷാ൪ജയിൽ ശിക്ഷാ൪ഹമാണ്. പോരാത്തതിന് എൻജിൻ പ്രവ൪ത്തിപ്പിച്ചാണ് രക്ഷിതാക്കൾ പോയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണത്തിന് രക്ഷിതാക്കളാണ് ഉത്തരവാദിയെന്ന് പൊലീസ് പറഞ്ഞു.
ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി ഒരുകാരണവശാലും മുതി൪ന്നവ൪ പുറത്ത് പോകരുതെന്ന് പൊലീസ് പറഞ്ഞു. രക്ഷിതാക്കൾ ഇക്കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണം. അപകടം നടന്നാൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന ബോധവും മനസ്സിലുണ്ടാവണമെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.