പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന. ജനറല്‍ ആശുപത്രിയിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്‍െറ വിജിലന്‍സ് വിഭാഗമാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകുന്നേരമാണ് പൂര്‍ത്തിയായത്. നിരവധി ക്രമക്കേടുകളും പ്രവര്‍ത്തനത്തില്‍ ഏറെ വീഴ്ചയുള്ളതായും പരിശോധനയില്‍ കണ്ടത്തെിയിട്ടുണ്ട്. വാര്‍ഡുകളില്‍ രോഗികളെ കിടത്തിച്ചികിത്സിക്കേണ്ട രണ്ട് മുറികള്‍ അനുമതിയില്ലാതെ സ്വകാര്യസ്ഥാപന് കാന്‍റീന്‍ നടത്താന്‍ വിട്ടുകൊടുത്തെന്ന പരാതിയായിരുന്നു ഒരെണ്ണം. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കുത്തിവെയ്പിന് അനുവദിച്ച മുറി സ്വകാര്യ സ്ഥാപനത്തിന് മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങാന്‍ കൊടുത്തതായും വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. ആശുപത്രിയില്‍ മാവേലി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സ്വകാര്യ സ്ഥാപനത്തിന് മെഡിക്കല്‍ സ്റ്റോര്‍ നടത്താന്‍ ആശുപത്രി അധികൃതര്‍ അനുമതി കൊടുത്തത്. ഇതിന് ആരോഗ്യവകുപ്പിന്‍െറ അനുമതി ഇല്ലായിരുന്നു. സര്‍ക്കാര്‍ കരാറുകാരനെ ഒഴിവാക്കി സ്വകാര്യ വ്യക്തിക്ക് സ്വീവേജ് പ്ളാന്‍റ് നിര്‍മാണം ഏല്‍പിച്ചതും പരാതിക്കിടയാക്കിയിരുന്നു. ആശുപത്രി പ്രവര്‍ത്തനം സംബന്ധിച്ച് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഓപറേഷന്‍ കഴിഞ്ഞ് രോഗികളെ നിരീക്ഷിക്കാന്‍ ഇവിടെ പ്രത്യേകം സംവിധാനങ്ങള്‍ ഇല്ലായിരുന്നു. ഐ.സി.യുവില്‍ പ്രത്യേകം സ്റ്റാഫുകളെ നിയമിക്കാത്തതും പരാതിക്കിടനല്‍കി. പല ആശുപത്രി ഉപകരണങ്ങളും ഉപയോഗിക്കാതെ ഇട്ടിരിക്കുന്നതും പരാതിയുണ്ടായിരുന്നു. വാര്‍ഡുകള്‍ സന്ദര്‍ശിച്ച പരിശോധന സംഘം പോരായ്മകള്‍ പരിഹരിക്കാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. വൃത്തിഹീനമായി കിടക്കുന്ന ടോയ്ലറ്റുകള്‍ ഉടന്‍ നന്നാക്കാന്‍ നിര്‍ദേശം നല്‍കി. അണുബാധ ഒഴിവാക്കാന്‍ സര്‍ജിക്കല്‍ തിയറ്ററും വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒ.പിയിലെ ഡോക്ടര്‍മാര്‍ കൃത്യസമയത്ത് എത്തുന്നതിനും സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ഫയലുകളെല്ലാം വിശദമായി പരിശോധിച്ചു. വൈകുന്നേരം 3.30 ഓടെയാണ് പരിശോധന അവസാനിച്ചത്. ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ഡോ. പി.ഡി. രേണുകയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.