മനുഷ്യക്കടത്തിനെതിരെ നാം അസഹിഷ്ണുക്കളാകണം -സുനിത കൃഷ്ണന്‍

മസ്കത്ത്: മനുഷ്യക്കടത്തിനെതിരെ സമൂഹം അസഹിഷ്ണുക്കളാകണമെന്ന് സാമൂഹ്യപ്രവ൪ത്തക സുനിത കൃഷ്ണൻ. മതത്തിനും രാഷ്ട്രീയത്തിനും വേണ്ടി അസഹിഷ്ണുത കാട്ടാൻ നാം തയാറാണ്. പക്ഷേ, ഹീനമായ ലൈംഗിക കുറ്റകൃത്യത്തിൻെറ കാര്യം വരുമ്പോൾ എല്ലാവരും സഹിഷ്ണുതാവാദികളായി മാറുന്നുവെന്നും കൈരളി അനന്തപുരി അവാ൪ഡ് ഏറ്റുവാങ്ങി സുനിത കൃഷ്ണൻ പറഞ്ഞു.
പലപ്പോഴും ഇരകളെയാണ് സമൂഹം കുറ്റപ്പെടുത്തുന്നത്. ഒരു ഇരയും തനിക്ക് ഇഷ്ടപ്പെട്ടുകൊണ്ട് ഈ രംഗത്തേക്ക് വരുന്നില്ല. താൻ രക്ഷപ്പെടുത്തിയ അസംഖ്യം ഇരകളിൽ ഏറ്റവും പ്രായം കുറഞ്ഞത് ഒരു മൂന്നുവയസുകാരിയായിരുന്നു. ഒരിക്കൽ ഇതിൽ എത്തിപ്പെട്ടവ൪ പിന്നെ ഇതിൻെറ നടത്തിപ്പുകാരായി മാറുകയാണ്. അങ്ങനെയാണ് ഇതൊരു സംഘടിത കുറ്റകൃത്യമായി മാറുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ സംഘടിത കുറ്റകൃത്യ മേഖലയാണ് ഇത്. സമൂഹമാണ് ഇതിൽ കുറ്റക്കാ൪. എന്തുകൊണ്ട് രക്ഷപ്പെടാമായിരുന്നില്ല, എന്തുകൊണ്ട് ശ്രമിച്ചില്ല എന്നൊക്കെയാണ് അവ൪ ചോദിക്കുന്നത്. ഈ മനോഭാവമാണ് മാറേണ്ടതെന്നും അവ൪ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ളബ് കേരള വിങ് സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിൻെറ ഉദ്ഘാടന വേദിയിൽ അംബാസഡ൪ ജെ.എസ് മുകുൾ ആണ് സുനിതക്ക് അവാ൪ഡ് സമ്മാനിച്ചത്. വ്യവസായ പ്രമുഖൻ ഗൾഫാ൪ മുഹമ്മദലി, ഇന്ത്യൻ സോഷ്യൽ ക്ളബ് ചെയ൪മാൻ സതീഷ് നമ്പ്യാ൪, ഇന്ത്യൻ സ്കൂൾ ഡയറക്ട൪ ബോ൪ഡ് ചെയ൪മാൻ വിൽസൺ ജോ൪ജ്, സംഘാടക സമിതി ചെയ൪മാൻ പി.എം ജാബി൪, അനന്തപുരി റെസ്റ്റോറൻറ് എം.ഡി ബിബി ജേക്കബ്, കിരൺ ആഷ൪, രതീഷ് എന്നിവ൪ സംബന്ധിച്ചു. സുനിതയുടെ ഭ൪ത്താവ് രാജേഷ് ടച്ച്റിവറും എത്തിയിരുന്നു.
മസ്കത്തിലെ മലയാളി സമൂഹത്തിൻെറ പ്രധാന ആഘോഷങ്ങളിലൊന്നായ ഫെസ്റ്റിവലിന് ഖുറം മറാലാൻറിൽ നൂറുകണക്കിന് പേരാണ് എത്തുന്നത്. അവധി ദിവസമായതിനാൽ വൻ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. മൂന്നു ദിവസത്തെ മേള ഇന്ന് അവസാനിക്കും.
മേളയിലെ ‘ഗൾഫ് മാധ്യമം’ സ്റ്റാളിൽ സന്ദ൪ശക൪ക്കായി ദുബായ് ഗോൾഡുമായി സഹകരിച്ച് ക്വിസ് മൽസരം സംഘടിപ്പിച്ചിട്ടുണ്ട്. ക്വിസ് മൽസര വിജയികളിൽ നിന്ന് ഓരോ മണിക്കൂറിലും നറുക്കെടുത്ത് ഒരു സ്വ൪ണ നാണയം വീതം സമ്മാനം നൽകും. ദിവസവും അഞ്ചുപേ൪ക്ക് വീതമാണ് സ്വ൪ണനാണയം നൽകുന്നത്. ഹെസ റൂവി, ജോണി വി ഇബ്രി, അനിൽ സമദ്ശാൻ, മ൪വ മസ്കത്ത്, രാജേഷ് റൂവി എന്നിവരാണ് ഇന്നലത്തെ വിജയികൾ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.