മനാമ: ഇന്തോ-ബഹ്റൈൻ ഹെറിറ്റേജ് ഫെസ്റ്റിൻെറ ഭാഗമായി ഇന്ത്യൻ സ്കൂളിൽ നടന്ന ഇന്തോ-ബഹ്റൈൻ സാംസ്കാരിക പൈതൃകങ്ങളുടെ ഒത്തുചേരൽ ശ്രദ്ധേയമായി. ഇന്ത്യയുടെയും ബഹ്റൈൻെറയും സമ്പന്നമായ കലാ രൂപങ്ങളെ രംഗത്തവതരിപ്പിച്ചാണ് ഇന്തോ-ബഹ്റൈൻ ഹെറിറ്റേജ് ഫെസ്റ്റിൻെറ വേദികളുണ൪ന്നത്. ദേശാഭിമാനി ചീഫ് എഡിറ്റ൪ വി.വി. ദക്ഷിണാമൂ൪ത്തി പൈതൃകോത്സവം ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ബഹ്റൈനും തമ്മിൽ ദീ൪ഘകാലത്തെ സാമൂഹിക, സാംസ്കാരിക ബന്ധമുണ്ട്. മതസൗഹാ൪ദത്തിൻെറ പ്രാധാന്യം വളരെ കൂടിയ കാലമാണിത്. ജാതി ചിന്തക്ക് അതീതമായി മനുഷ്യൻ എന്ന ഒറ്റ പ്രമേയത്തിലേക്ക് എത്തിച്ചേരണമെന്ന സാഹചര്യമാണ് ലോകത്ത് ഇന്നുള്ളത്. ഇത്തരം പരിപാടികൾ അതിന് മുതൽകൂട്ടാകും. ഉപജീവനത്തിനായി പ്രവാസികളായ മലയാളികൾ ഇത്തരം സാംസ്കാരിക പരിപാടികളുടെ പങ്കാളിത്തം വഹിക്കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘാടക സമിതി ചെയ൪മാൻ എബ്രഹാം ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീന൪ സി.വി. നാരായണൻ സംസാരിച്ചു. ജോസ് കൈതാരത്ത് സ്വാഗതവും ജോ൪ജ് വ൪ഗീസ് നന്ദിയും പറഞ്ഞു.
ഫെസ്റ്റിൻെറ ഭാഗമായി രാവിലെ മുതൽ രണ്ടു ഗ്രൂപ്പുകളിലായി കുട്ടികൾക്ക് ചിത്ര രചന മത്സരം നടന്നു. തുട൪ന്ന് ജഷൻ മാൾ ഓഡിറ്റോറിയത്തിൽ ബഹ്റൈനിലെയും സൗദിയിലെയും വിവിധ കലാകാരൻമാ൪ വ൪ണാഭമായ നൃത്ത രൂപങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ സ്കൂൾ കുട്ടികൾ അവതരിപ്പിച്ചഅറബിക് ഡാൻസ്, ഭരതനാട്യം, ഫിലിം സോംഗ്, ബബിത ചെട്ട്യാ൪ അവതരിപ്പിച്ച ഗുജറാത്തി ഡാൻസ്, കാ൪ത്തികയുടെ കുച്ചുപ്പുടി, ഷിഫ അജിതിൻെറ എൻെറ കേരളം, ശ്രീനേശ് ശ്രീനിവാസൻ ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം, ഷീന ചന്ദ്രദാസ് ചിട്ടപ്പെടുത്തിയ ഒപ്പന, സിനിമാറ്റിക് ഡാൻസ്, പ്രതിഭ വനിതാ വേദിയുടെ തിരുവാതിര, ബഹ്റൈൻ കേരളീയ സമാജം കലാവിഭാഗത്തിൻെറ നാടോടി നൃത്തം തുടങ്ങിയവയും അരങ്ങേറി. ബഹ്റൈൻ അ൪ധ സൊസൈറ്റിയിലെ 40 അംഗ കലാകാരൻമാരുടെ നൃത്ത പരിപാടിയുമുണ്ടായിരുന്നു. പൊതുസമ്മേളനത്തിൽ പ്രശസ്ത നടൻ മമ്മുട്ടി മുഖ്യാതിഥിയായിരുന്നു. ഐ.ടി.എൽ-ഇറാം ഗ്രൂപ്പ് ചെയ൪മാൻ ആൻറ് മാനേജിംഗ് ഡയറക്ട൪ ഡോ. സിദ്ദീഖ് അഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. ഹരിഹരൻെറ നേതൃത്വത്തിൽ സംഗീത വിരുന്നുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.