സ്പീക്കര്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: ഹ്രസ്വസന്ദ൪ശനാ൪ഥം റിയാദിലത്തെിയ കേരള നിയമസഭ സ്പീക്ക൪ ജി. കാ൪ത്തികേയൻ ഇന്ത്യൻ അംബാസഡ൪ ഹാമിദലി റാവുവുമായി കൂടിക്കാഴ്ച നടത്തി. അംബാസഡറുടെ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ സൗദിയിലെ ഇന്ത്യക്കാരുടേയും വിശേഷിച്ച് മലയാളികളുടേയും വിവരങ്ങൾ സ്പീക്ക൪ ചോദിച്ചറിഞ്ഞു. നിതാഖാത് ഇളവുകാലത്ത് ഇന്ത്യൻ എംബസി അ൪പ്പിച്ച സേവനങ്ങൾക്ക് സ്പീക്ക൪ നന്ദി പ്രകടിപ്പിച്ചു.
പ്രവാസികളെ വലിയ തോതിൽ ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് കനത്ത ഭീതി പരത്തിയ സംഭവമായിരുന്നു ഇത്. എന്നാൽ ആശങ്ക ഒരു പരിധിവരെ ഇപ്പോൾ ഒഴിവായിട്ടുണ്ട്.
ഇതിന് എംബസിയുടേയും പ്രവാസി സമൂഹത്തിൻേറയും കൂട്ടായ പ്രവ൪ത്തനങ്ങൾ വലിയ പങ്കുവഹിച്ചതായും സ്പീക്ക൪ പറഞ്ഞു. അംബാസഡ൪ക്കൊപ്പം ഡി.സി.എം സിബി ജോ൪ജുമായും സ്പീക്ക൪ കൂടിക്കാഴ്ച നടത്തി.
സ്പീക്ക൪ക്കൊപ്പം നോ൪ക്ക സൗദി ജനറൽ കൺസൾട്ടൻറ് ശിഹാബ് കൊട്ടുകാട്, സഫാ മക്ക മെഡിക്കൽ ഗ്രൂപ് മാനേജിങ് ഡയറക്ട൪ ഷാജി അരിപ്ര, ഒ.ഐ.സി.സി നേതാക്കളായ ഇസ്മാഈൽ എരുമേലി, മുഹമ്മദലി മണ്ണാ൪ക്കാട് എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.