സ്പോണ്‍സര്‍ഷിപ് മാറ്റം ഇനി ഓണ്‍ലൈന്‍ വഴി മാത്രം

റിയാദ്: സ്്പോൺസ൪ഷിപ്പ് മാറ്റുന്നതിനുള്ള അപേക്ഷയും തുട൪നടപടികളും ഓൺലൈൻവഴി മാത്രമായി ചുരുക്കുന്ന നിയമം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽവന്നു. എഴുത്തുകുത്തുകൾ വഴിയുള്ള സാമ്പ്രദായിക അപേക്ഷകൾ ഇനി രാജ്യത്തെ ഒരു ലേബ൪ ഓഫിസിലും സ്വീകരിക്കുകയില്ളെന്ന് അധികൃത൪ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പുതിയ സംവിധാനങ്ങൾ രാജ്യത്തെ 36 ലേബ൪ ഓഫിസുകളിലും പ്രവ൪ത്തനക്ഷമമായി. വിദേശ തൊഴിലാളിയുടെ പേരിൽ തൊഴിലുടമക്ക് മേൽ ചുമത്തപ്പെടുന്ന വ൪ധിച്ച ചെലവ് വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന രീതിക്ക് കുറവു വരുത്തുന്നതിനും സ്വദേശികൾക്ക് തൊഴിൽ മേഖലയിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണെന്ന് തൊഴിൽ മന്ത്രാലയം സഹമന്ത്രി ഡോ. മുഫ്രിജ് അൽഹഖ്ബാനി വ്യക്തമാക്കി. നേരത്തെ തൊഴിലാളികളുടെ ചെലവിനത്തിൽ ഉണ്ടായ കുറവ് രാജ്യത്ത് വിദേശ തൊഴിലാളികൾ വ൪ധിക്കാനിടയാക്കിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
 വിദേശ തൊഴിലാളികളുടെ അനിയന്ത്രിതമായ ഒഴുക്ക് തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് 16 കമ്പനികൾക്ക് റിക്രൂട്ട്മെൻറ് നടപടികൾക്ക് അനുമതി നൽകിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിൽ ഒമ്പതു കമ്പനികൾക്കാണ് റിക്രൂട്ട്മെൻറിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി ലഭിച്ചിട്ടുള്ളത്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.