കളി കാണാന്‍ ശൈഖ് മുഹമ്മദും; ഐ.പി.എല്ലിന് രാജകീയ വിട

ദുബൈ: ഇന്ത്യൻ പ്രീമിയ൪ ലീഗ് ക്രിക്കറ്റിൻെറ ഏഴാം സീസണിനോട് യു.എ.ഇ രാജകീയമായി തന്നെ വിടചൊല്ലി. ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരം കാണാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തന്നെ എത്തി.
വൻ ജനപങ്കാളിത്തത്തോടെ ദുബൈയിലും അബൂദബിയിലും ഷാ൪ജയിലും ആവേശം വിതറിയ ഐ.പി.എൽ നേരിട്ട് കാണാൻ ശൈഖ് മുഹമ്മദ് എത്തിയത് സംഘാടക൪ക്കും കാണികൾക്കും ഇരട്ടിമധുരമായി. മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ ഹൈദരബാദും തമ്മിലുള്ള കളി കാണാൻ കാൽ ലക്ഷത്തോളം കാണികളാണ് എത്തിയത്. ഐ.പി.എല്ലിനെ രണ്ടു കൈയും നീട്ടി സ്വീകരിച്ച് ആതിഥ്യമൊരുക്കിയ ദുബൈ ഭരണാധികാരിയെ അവ൪ ഒന്നടങ്കം അഭിവാദ്യം ചെയ്തു. ഇത്രയധികം കാണികളെ ആക൪ഷിക്കുന്ന ആവേശകരമായ മത്സരം നേരിട്ട് കാണാനായതിൽ ശൈഖ് മുഹമ്മദ് സന്തുഷ്ടി പ്രകടിപ്പിച്ചു. അബൂദബിയിലെ മത്സരങ്ങൾ മിക്കതും കാണാനത്തെിയിരുന്ന യു.എ.ഇ യുവജന,സാംസ്കാരിക മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്ക് ആൽ നഹ്യാനും ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. ദുബൈ സപോ൪ട്സ് കൗൺസിൽ ഉപാധ്യക്ഷൻ മതാ൪ മുഹമ്മദ് അൽ തായ൪, ദുബൈ പ്രോട്ടോക്കോൾ വകുപ്പ് ഡയറകട്൪ ജനറൽ ഖലീഫ സഈദ് സുലൈമാൻ തുടങ്ങിയരും വി.ഐ.പി പവലിയനിലുണ്ടായിരുന്നു. ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഐ.പി.എല്ലിലെ ആദ്യ 20 മത്സരങ്ങൾ യു.എ.ഇ ആതിഥ്യം വഹിച്ചത്. അവശേഷിക്കുന്ന മത്സരങ്ങൾ നാളെ മുതൽ ഇന്ത്യയിലെ 10 നഗരങ്ങളിലായി നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.