സാമൂഹിക, സാംസ്കാരിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് പ്രവാസികള്‍ - ഹരീഷ് വാസുദേവന്‍

റിയാദ്: കേരളത്തിലെ സാമൂഹിക, സാംസ്കാരിക സംരഭങ്ങളെ കേരളത്തിലുള്ള മലയാളികളേക്കാൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് പ്രവാസി മലയാളികളാണെന്ന് പരിസ്ഥിതി ആക്ടിവിസ്റ്റ് ഹരീഷ് വാസുദേവൻ. റിയാദ് ഫ്രണ്ട്ഷിപ്പ് അസോസിയേഷൻെറ (റിഫ) പ്രഥമ പരിസ്ഥിതി അവാ൪ഡ് ഏറ്റുവാങ്ങാനും പരിസ്ഥിതി അവബോധന പ്രഭാഷണത്തിനുമായി എത്തിയ അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കേരളത്തിലെ വികസന വാദികളും പരിസ്ഥിതി പ്രവ൪ത്തകരും തമ്മിൽ സംവാദ സാധ്യതകൾ തുറക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹൃദ വികസനമെന്ന കാഴ്ചപ്പാടിൽ ഒന്നര വ൪ഷം മുമ്പ് പരിസ്ഥിതി ഐക്യ വേദി രൂപവത്കരിച്ച് വിവിധ സംഘടനകളുമായി ആശയ വിനിമയം നടത്തിയിരുന്നു. തുട൪ന്ന് കേരള സാഹചര്യങ്ങൾക്കനുസരിച്ച വ്യവസായങ്ങൾ സംബന്ധിച്ച് ‘കേരളത്തിൻെറ ഹരിത വികസന അജണ്ട’ എന്ന പേരിലുള്ള റിപ്പോ൪ട്ട് മുഖ്യമന്ത്രിക്ക് സമ൪പ്പിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഐ.ടി, ടൂറിസം, കൃഷി മുതലായ മേഖലകളിൽ കേരളത്തിലെ വ്യവസായ സാധ്യതകൾ ആ റിപ്പോ൪ട്ടിലുണ്ടായിരുന്നു.
കേരളത്തിലെ വിവിധ ഇടങ്ങളിലായി ഒരു ലക്ഷം ഏക്ക൪ സ്ഥലത്ത് കൃഷി ചെയ്യാൻ തയാറായി ഒട്ടേറെ യുവതീ യുവാക്കൾ രംഗത്തുണ്ട്. സ൪ക്കാറിൽ നിന്നോ പുറത്തു നിന്നോ പിന്തുണ ലഭിച്ചാൽ ഇവ൪ കൃഷി തുടങ്ങാൻ തയാറാണ്. വിഴിഞ്ഞം തുറുമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയ൪ന്ന ആരോപണങ്ങൾ കഴമ്പില്ലാത്തതാണ്. വിഴിഞ്ഞം പദ്ധതി നടപ്പാക്കും മുമ്പ് പാരിസ്ഥിതിക ആഘാത പഠനം നടത്താത്തത് സ൪ക്കാറിൻെറ വീഴ്ചയാണ്. പദ്ധതിക്കായി 700 കോടി രൂപ മുടക്കിയ ശേഷമാണ് സ൪ക്കാ൪ പരിസ്ഥിതി ആഘാത പഠനത്തിന് തയാറയത്. പദ്ധതിക്കെതിരെ എതി൪പ്പുമായി ആദ്യം വന്നത് ശാസ്ത്ര സാഹിത്യ പരിഷതാണ്. 21 എതി൪പ്പുകളാണ് അവ൪ ഉയ൪ത്തിയത്. വിഴിഞ്ഞം കടലോരത്ത് നി൪മാണ പ്രവ൪ത്തനം തുടങ്ങിയ ശേഷം 143 മീറ്റ൪ കരഭാഗം കടൽ വിഴുങ്ങിയിട്ടുണ്ട്. ഇങ്ങനെ പോയാൽ 15 വ൪ഷത്തിനകം തിരുവനന്തപുരം എയ൪പോ൪ട്ട് കടലെടുക്കുമെന്നും പരിഷത് പറയുന്നു. കൂടാതെ മേഖലയിലെ പതിനായിരക്കണക്കിന് മത്സ്യതൊഴിലാളികളുടെ ജീവനോപാധി ഇല്ലാതാകും. എന്നൽ ഈ പറഞ്ഞതൊന്നും പരിസ്ഥിതി പ്രശ്നമല്ല. മനുഷ്യരുടേയും അവരുടെ ജീവനോപാധിയുടേയും പ്രശ്നമാണ്. പരിസ്ഥിതി പ്രശ്നങ്ങളേക്കാൾ വലുതും ഇതാണ്. ‘ഒലീവ് റെഡ് ട൪ട്ടിൽ’ എന്ന അപൂ൪വയിനം ആമകൾ ഈ മേഖലയിലുണ്ട്. പദ്ധതി പ്രവ൪ത്തനം തുടങ്ങുന്നതോടെ ഇവക്ക് വംശനാശം സംഭവിക്കും.
‘റിഫ’ നൽകുന്ന 50001 രൂപയുടെ കാഷ് അവാ൪ഡ് പരിസ്ഥിതി പ്രവ൪ത്തനത്തിന് നിലവിൽ കേരളത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ തുകയുടെ അവാ൪ഡാണ്. പരിസ്ഥിതി പ്രവ൪ത്തകൻ എന്ന നിലയിൽ 10 വ൪ഷത്തെ പ്രവ൪ത്തനത്തിനുള്ള അംഗീകാരമായാണ് ഈ അവാ൪ഡിനെ കാണുന്നത്. വിഴിഞ്ഞം പദ്ധതിയെ എതി൪ക്കാൻ ഹോട്ടൽ ലോബിയിൽ നിന്ന് താൻ പണം വാങ്ങി എന്ന തരത്തിൽ ഫേസ്ബുക്കിൽ ആരോപണം ഉന്നയിച്ചവ൪ തെളിവ് ഹാജരാക്കണമെന്ന് ഹരീഷ് ആവശ്യപ്പെട്ടു. റിയാദിൽ നിന്നുള്ള ചിലരും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഒന്നുകിൽ തെളിവ് ഹാജരാക്കുകയോ അല്ലെങ്കിൽ അവ പിൻവലിക്കുകയോ ചെയ്തില്ലെങ്കിൽ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നു ഹരീഷ് അറിയിച്ചു. വാ൪ത്താ സമ്മേളനത്തിൽ റിഫ പ്രസിഡൻറ് ചേമ്പിൽ മോഹൻദാസ്, സെക്രട്ടറി കെ.പി. ഹരികൃഷ്ണൻ, ട്രഷറ൪ നിബു പി. വ൪ഗീസ് എന്നിവ൪ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.