അരൂര്‍: അരൂക്കുറ്റിയിലെ കായല്‍ ദ്വീപുകളും റിസോര്‍ട്ട് മാഫിയകള്‍ കൈയടക്കുന്നു. മത്സ്യത്തൊഴിലാളികള്‍ വര്‍ഷങ്ങളായി താമസിച്ചിരുന്ന കിഴക്കേമാട്, നടുവിലമാട്, പടിഞ്ഞാറേമാട് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കായല്‍ ദ്വീപുകളില്‍ താമസക്കാരായി ശേഷിക്കുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം. ഇവരെയും ഒഴിപ്പിക്കാന്‍ റിയല്‍ എസ്റേറ്റ് മാഫിയ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ദ്വീപിലെ വീടുവിറ്റ് കിട്ടുന്ന പണംകൊണ്ട് പുറത്ത് സ്ഥലംവാങ്ങി വീട് നിര്‍മിക്കാന്‍ കഴിയില്ലെന്ന് ഇനിയും ദ്വീപില്‍ പിടിച്ചുനില്‍ക്കുന്നവര്‍ പറയുന്നു.കിഴക്കേ ദ്വീപിലെ മുഴുവന്‍ വീടുകളും സ്ഥലവും വിറ്റ് ദ്വീപുവാസികള്‍ ഒഴിഞ്ഞു. ഇപ്പോള്‍ ഇവിടെയുള്ള വീടുകള്‍ ആള്‍ത്താമസമില്ലാതെ ദ്രവിച്ചുതുടങ്ങി. എന്നാല്‍, വീടുവിറ്റ് പോയ പലര്‍ക്കും കയറിക്കിടക്കാന്‍ വീടില്ലാത്ത അവസ്ഥ തുടരുകയാണ്. പലവിധ പ്രലോഭനങ്ങളില്‍പ്പെട്ട് കായല്‍ ദ്വീപ് വിറ്റുപോയവര്‍ ഇപ്പോള്‍ ദു$ഖിക്കുന്നുണ്ട്. ഇത്തരം അനുഭവങ്ങള്‍ കണ്‍മുന്നില്‍ കാണുന്നതുകൊണ്ട് ദ്വീപില്‍ ഇനിയും വീട് വില്‍ക്കാതെ ശേഷിക്കുന്നവര്‍, അധികമാളുകള്‍ അയല്‍വാസികളായി ഇല്ലെങ്കിലും പിടിച്ചുനില്‍ക്കുകയാണ്.ദ്വീപ് വാങ്ങിയശേഷം തീരപരിപാലന നിയമം കര്‍ശനമായതോടെയാണ് കെട്ടിട നിര്‍മാണം നടത്താതെ റിസോര്‍ട്ട് മാഫിയ കാത്തുനില്‍ക്കുന്നത്. എന്നാല്‍, മുഴുവന്‍ ദ്വീപുകളും വാങ്ങിക്കൂട്ടാനുള്ള ശ്രമവും ഇക്കൂട്ടര്‍ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.