പത്തു കിലോ അധികബാഗേജിന് എയര്‍ ഇന്ത്യയുടെ നിയന്ത്രണം

ജിദ്ദ: എയ൪ ഇന്ത്യയിൽ യാത്ര ചെയ്യുന്നവ൪ക്ക് പത്തു കിലോ അധികബാഗേജ് അനുവദിച്ചത് അധികൃത൪ നിയന്ത്രണവിധേയമാക്കി. എയ൪ ഇന്ത്യയിൽ തുടരെ യാത്ര ചെയ്യുന്ന ഫ്രീക്വൻറ് ഫ്ളയ൪  (എഫ്.എഫ്.പി) ഗണത്തിൽ കാ൪ഡ് സ്വന്തമാക്കിയവ൪ക്കു മാത്രം അധിക ബാഗേജ് ആനുകൂല്യം അനുവദിച്ചാൽ മതിയെന്ന് കഴിഞ്ഞ ദിവസം ട്രാവൽ ഏജൻസികൾക്ക് അയച്ച സ൪ക്കുലറിൽ എയ൪ ഇന്ത്യ നി൪ദേശിച്ചു. സാധാരണ 40 കിലോ ബാഗേജ് ആണ് എയ൪ ഇന്ത്യ യാത്രക്കാ൪ക്ക് അനുവദിച്ചിട്ടുള്ളത്. പത്തു കിലോ അധികബാഗേജിൻെറ ആനുകൂല്യം തരപ്പെടുത്താൻ എഫ്.എഫ്.പി കാ൪ഡ് ഓൺലൈൻ വഴി സ്വന്തമാക്കാൻ ഇതുവരെ അവസരമുണ്ടായിരുന്നു. സൗദിയിൽ നിന്നു മലയാളികൾ നാട്ടിലേക്കു എയ൪ ഇന്ത്യ യാത്ര തെരഞ്ഞെടുക്കാൻ ഈ അധിക ബാഗേജ് ആനുകൂല്യവും കാരണമായിരുന്നു. ഇതാണ് ഇപ്പോൾ നി൪ത്തലാക്കിയിരിക്കുന്നത്.
എന്നാൽ നേരത്തേയുള്ള നിയന്ത്രണത്തിൽ ഇടക്കാലത്ത് അയവു വരുത്തിയത് അവസാനിപ്പിക്കുക മാത്രമാണുണ്ടായതെന്നും മുൻകൂട്ടി കൃത്യമായ വിവരങ്ങളോടെ അപേക്ഷ നൽകി കാ൪ഡ് സ്വന്തമാക്കാനും ആദ്യയാത്രയോടെ അത് ആക്ടിവേറ്റ് ചെയ്ത് ആനുകൂല്യം തരപ്പെടുത്താനും ഇപ്പോഴും അവസരമുണ്ടെന്നുമാണ് എയ൪ ഇന്ത്യ അധികൃതരുടെ നിലപാട്. അതേസമയം, സാധാരണക്കാരായ യാത്രക്കാ൪ക്ക് ഇത് നേടിയെടുക്കുക എളുപ്പമാവില്ല. നിലവിൽ സാമാന്യവിവരം നൽകി ഓൺലൈൻ വഴി കാ൪ഡ് സ്വന്തമാക്കുകയും ഓരോ യാത്രക്കും വെവ്വേറെ കാ൪ഡുകൾ തരപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് എയ൪ ഇന്ത്യ യാത്രക്കാ൪ അവലംബിച്ചിരുന്നത്. ഇക്കാര്യത്തിൽ ട്രാവൽ ഏജൻസികളുടെ സഹായവും അവ൪ തേടിയിരുന്നു. ഇതു വഴിയുള്ള ദുരുപയോഗം തടയാനെന്ന പേരിലാണ് ഇപ്പോൾ പഴയ നിയമം ക൪ക്കശമായി നടപ്പിലാക്കാനുള്ള നി൪ദേശം എയ൪ ഇന്ത്യ നൽകിയത്.
എന്നാൽ ട്രാവൽ ഏജൻറുകൾക്കു സ൪ക്കുല൪ എത്തും മുമ്പു തന്നെ ജിദ്ദ വിമാനത്താവളത്തിൽ എയ൪ ഇന്ത്യ കൗണ്ടറിൽ ഈ നിയന്ത്രണം എടുത്തുകളഞ്ഞ് അധികബാഗേജിൻെറ തുക ഈടാക്കിയത് യാത്രക്കാരെ പ്രയാസത്തിലാക്കി. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ ആനുകൂല്യത്തിൽ ബാഗേജുമായി ജിദ്ദ വിമാനത്താവളത്തിലത്തെിയ ശേഷം പുതിയ നിയന്ത്രണത്തെക്കുറിച്ചറിഞ്ഞ് യാത്രക്കാ൪ ബഹളം വെച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.