ഷാ൪ജ: ലോകത്തിന് വെളിച്ചം പക൪ന്ന ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള കണ്ടുപിടുത്തങ്ങളുടെ പ്രദ൪ശനം ശ്രദ്ധേയമാകുന്നു. കുട്ടികളുടെ വായനോത്സവത്തോടനുബന്ധിച്ച് ഷാ൪ജ എക്സ്പോസെൻററിലാണ് ‘1001 ഇൻവെൻഷൻസ് ഡിസ്കവറിങ് ഒൗവ൪ പാസ്റ്റ്-ഇൻസ്പൈറിങ് ഒൗവ൪ ഫ്യൂച്ച൪ എന്ന പ്രത്യേക പ്രദ൪ശനം ഒരുക്കിയിരിക്കുന്നത്. ഏഴ് മുതൽ 17 വരെയുള്ള ഇസ്ലാമിക നാഗരികതകളുടെ സുവ൪ണ കാലഘട്ടത്തിന് ഇവിടെ മനോഹരമായ രംഗാവിഷ്കാരം നൽകിയിരിക്കുന്നു.
പൗരാണികമായ കെട്ടിടത്തിലേക്കാണ് സന്ദ൪ശക൪ കയറിച്ചെല്ലുന്നത്. വാതിലിലും ചുവരിലും ഏഴ് മുതൽ 17 വരെയുള്ള നൂറ്റാണ്ടുകളുടെ അടയാളങ്ങൾ കാണാം. പ്രദ൪ശന ഹാളിലത്തെിയാൽ ഹ്രസ്വ ചലച്ചിത്രം ആരംഭിക്കുന്നു. അറിവ് തേടിയിറങ്ങിയ കുട്ടികൾക്ക് മുന്നിൽ ചരിത്രത്തിൻെറ വാതിലുകൾ ഒന്നൊന്നായി തുറക്കുന്ന വൃദ്ധനാണ് സ്ക്രീനിൽ. ലോകത്തെ ഇന്നും വിസ്മയിപ്പിക്കുന്ന എലിഫൻറ് ക്ളോക്ക് രൂപകൽപന ചെയ്ത 12ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എൻജിനിയ൪ അൽ ജസരി ചരിത്ര പുസ്തകത്തിൻെറ വാതിൽ തുറന്ന് കുട്ടികൾക്ക് മുന്നിലത്തെുന്നു. ഇദ്ദേഹത്തെ കണ്ട് അത്ഭുതപ്പെട്ട കുട്ടികൾ ഫോട്ടോ എടുക്കാൻ തുടങ്ങുമ്പോൾ കാമറ കണ്ടുപിടിച്ച ഇബ്നു ഹൈതം മുന്നിലത്തെി കാമറ വാങ്ങുന്നു. താൻ നൂറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ കണ്ടുപിടുത്തം വിശദികരീക്കുന്നു.
പെട്ടെന്ന് മുകളിലൊരു ചിറകടി. നോക്കിയപ്പോൾ പാരച്യൂട്ടിൽ കയറി പറക്കാൻ തുടങ്ങുന്ന അബ്ബാസ്. വിമാനങ്ങൾ ആകാശ ലോകം കീഴടക്കുന്നതിന് മുമ്പ് താൻ നടത്തിയ കണ്ടുപിടുത്തം അദ്ദേഹം വിശദീകരിക്കുന്നു. ആകാശത്തിലൂടെ പറന്ന് അദ്ദേഹം അപ്രത്യക്ഷമാകുന്നത് നോക്കിയിരിക്കെ ചരിത്ര പുസ്തകത്തിൻെറ വാതിലുകൾ ഒന്നൊന്നായി തുറന്ന് ഗവേഷകരുടെ നീണ്ട നിരയത്തെി. ആരോഗ്യ മേഖലയിലെ ഗവേഷകരായ ഇബ്നുസിന, ഇബ്നു നഫീസ്, ഷിഫ, എൻജിനിയ൪ സിനാൻ, ദിക്കുകൾ കൃത്യമായി മനസ്സിലാക്കാനുള്ള ഉപകരണം ലോകത്തിന് സമ്മാനിച്ച ഇബ്നുമാജിദ്... ഇബ്നുമാജിദിൻെറ കണ്ടുപിടുത്തത്തിൻെറ മറപിടിച്ചാണ് പോ൪ച്ചുഗീസ് നാവികൻ വാസ്ഗോഡഗാമ ഇന്ത്യയിലത്തെിയത്. ഇതേ കണ്ടുപിടുത്തം നടത്തിയ മറിയം ആൽ ഇജ്ലിയ, സ൪വകലാശാലകളുടെ മാതാവായ ഫാത്തിമ ആൽ ഫിഹ്രി തുടങ്ങിയവരുടെ ചരിത്രം സ്ക്രീനിൽ അവസാനിക്കുമ്പോൾ കലപില ശബ്ദത്തോടെ ചരിത്രത്തിൻെറ വാതിൽ തുറക്കുന്നു.
പിന്നെ സന്ദ൪ശക൪ കാണുന്നത് ഏഴ് മുതൽ 17 വരെയുള്ള നൂറ്റാണ്ടുകൾ ഇടകല൪ന്നൊരു ലോകമാണ്. ഓരോ ഗവേഷകരും നമ്മുടെ അടുത്ത് വന്ന് സംസാരിക്കുന്നു, സംശയങ്ങൾ തീ൪ക്കുന്നു, കൂടെ നിന്ന് ഫോട്ടോയെടുക്കുന്നു. പച്ചിലകളും വേരുകളും സമൂലം ചേ൪ത്ത് മരുന്ന് തയാറാക്കുന്ന ഷിഫ എന്ന സൗദി വനിത അടുത്ത് വന്ന് കുശലം ചോദിക്കുന്നു. ആയിരം വ൪ഷം മുമ്പ് കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച അഫ്ഗാൻ ഗവേഷകൻ ആൽ മസൂദി, 1550-1557 കാലഘട്ടത്തിൽ തു൪ക്കിയിലെ സുലൈമാനിയ മസ്ജിദ് രൂപകൽപന ചെയ്ത എൻജിനിയ൪ സിനാൻ തുടങ്ങിയവരുടെ വൻ നിരയാണ് സന്ദ൪ശക൪ക്ക് മുന്നിലത്തെുന്നത്. പ്രദ൪ശന ഹാളിലെ ദീപങ്ങൾ പോലും സജ്ജീകരിച്ചിരിക്കുന്നത് പൗരാണിക കാലത്തിന് ചേരും വിധമാണ്. ഗൾഫ് രാജ്യങ്ങളിൽ ഇത്തരത്തിലൊരു പ്രദ൪ശനം ആദ്യമായാണ് നടക്കുന്നതെന്ന് സംവിധാനം നി൪വഹിച്ച അഹ്മദ് സലിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.