ശൈഖ മൗസ ബിന്‍ത് ഹമദ് ചാരിറ്റി ഫണ്ട് മിലിട്ടറി ഹോസ്പിറ്റലിന് ലക്ഷം ദിനാര്‍ സംഭാവന നല്‍കും

മനാമ: ശൈഖ മൗസ ബിൻത് ഹമദ് ചാരിറ്റി ഫണ്ട് ബി.ഡി.എഫ് ഹോസ്പിറ്റലിന് ലക്ഷം ദിനാ൪ സംഭാവന നൽകും. പ്രമേഹ രോഗബാധിതരായ കുട്ടികൾക്കുള്ള ഇൻസുലിൻ വാങ്ങുന്നതിന് ഉദ്ദേശിച്ചാണ് സംഭാവന നൽകുന്നത്. ബി.ഡി.എഫ് ഹോസ്പിറ്റൽ ഡയറക്ട൪ മേജ൪ ജനറൽ ശൈഖ് ഖാലിദ് ബിൻ അലി ആൽഖലീഫയുമായി നടന്ന കൂടിക്കാഴ്ച്ചക്ക് ശേഷം സ്ഥാപനത്തിൻെറ ജനറൽ സെക്രട്ടറി ശൈഖ സൈൻ ബിൻത് ഖാലിദ് ആൽഖലീഫയാണ് സഹായ പ്രഖ്യാപനം നടത്തിയത്. ശൈഖ മൗസ ബിൻത് ഹമദ് ആൽഖലീഫയുടെ പേരിലുള്ള ചാരിറ്റി സ്ഥാപനം അവരുടെ മാനവികമായ കാഴ്ച്ചപ്പാടിൻെറയൂം ജനങ്ങളെ സഹായിക്കുന്നതിനുള്ള മനസ്സിൻെറയും താൽപര്യത്താൽ സ്ഥാപിച്ചതാണ്. സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിനും അവ൪ക്കാവശ്യമായ സഹായങ്ങളെത്തിക്കുന്നതിനും സ്ഥാപനം ശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രമേഹം ബാധിച്ച ധാരാളം കുട്ടികൾക്ക് ഇൻസുലിൻ ആവശ്യമായി വരുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് മിലിട്ടറി ഹോസ്പിറ്റലുമായി സഹകരിച്ച് പദ്ധതിക്ക് രൂപം നൽകിയത്. ബഹ്റൈൻ ഡയബറ്റിസ് സൊസൈറ്റി പ്രമേഹരോഗ നിയന്ത്രണത്തിന് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന പ്രവ൪ത്തനങ്ങൾ ശ്ളാഘനീയമാണെന്നും ശൈഖ സൈൻ ബിൻത് ഖാലിദ് ആൽഖലീഫ കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.