വോട്ടെടുപ്പില്‍ ആവേശം; ഒടുവില്‍ മഴ തണുപ്പിച്ചു

കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ വോട്ടിങ് ആവേശം ഏറെക്കുറെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്‍േറതിന് സമാനം. തുടക്കത്തില്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ രൂപപ്പെട്ട നീണ്ട നിരകള്‍ ക്രമേണ കുറഞ്ഞ് ഇല്ലാതാകുന്ന കാഴ്ചയാണുണ്ടായത്. അപൂര്‍വം ചില ബൂത്തുകള്‍ക്ക് മുന്നില്‍ മാത്രമാണ് ഇടമുറിയാതെ നിര നീണ്ടത്. ഉച്ചക്കു ശേഷം പോളിങ് മന്ദഗതിയിലായി. ഓരോ മണിക്കൂര്‍ കഴിയുന്തോറും മൂന്നു മുതല്‍ ഏഴു വരെ ശതമാനം വോട്ടിന്‍െറ വര്‍ധനയാണ് എറണാകുളം മണ്ഡലത്തിലെ വോട്ടിങ്ങില്‍ ഉണ്ടായത്. തെരഞ്ഞെടുപ്പ് കമീഷന്‍െറ കണക്കനുസരിച്ച് തുടക്കത്തില്‍ 7.4 ശതമാനം പോളിങ്ങാണ് എറണാകുളത്തുണ്ടായത്. അടുത്ത ഒരു മണിക്കൂറിനിടെ ഇത് 14.5 ശതമാനത്തിലധികമായി ഉയര്‍ന്നു. 2009 ല്‍ ആദ്യ രണ്ടുമണിക്കൂറില്‍ 16 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ 10 മണിക്ക് 22 ശതമാനമായിരുന്നു പോളിങ്. തുടര്‍ന്ന് അഞ്ചുമണി വരെയുള്ള ഓരോ മണിക്കൂറിലും 30.1, 38.5, 45.2, 51.6, 56.6, 69 ശതമാനം വീതമായിരുന്നു പോളിങ്ങിലെ വര്‍ധന. ആദ്യ ഒരു മണിക്കൂറില്‍ വൈപ്പിന്‍ (8.2), പറവൂര്‍ (7.9), തൃക്കാക്കര (7.7), കളമശേരി (7.7), തൃപ്പൂണിത്തുറ (7.7), എറണാകുളം (7.4), കൊച്ചി (6.5) എന്നിങ്ങനെയായിരുന്നു നിയമസഭ മണ്ഡലങ്ങളിലെ വോട്ടിങ് നില. തുടര്‍ന്നുള്ള ഓരോ മണിക്കൂറുകളിലും നിയമസഭ മണ്ഡലങ്ങള്‍ തമ്മില്‍ പോളിങ്ങിലുള്ള വ്യത്യാസം മാറിമറിഞ്ഞു വന്നു. അപ്പോഴും ആദ്യമണിക്കൂറില്‍ മുന്നിലെത്തിയ നാല് മണ്ഡലങ്ങള്‍ തന്നെയായിരുന്നു മുന്‍നിരയില്‍. ഒമ്പതിനും 11നുമിടെ വോട്ടര്‍മാരുടെ വരവ് നേരിയ തോതില്‍ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഏഴു ശതമാനം വരെ വോട്ടിങ് വര്‍ധന എന്ന നിലയില്‍നിന്ന് പോളിങ് നിരക്ക് ഉയര്‍ന്നു. ഉച്ചക്ക് ഒന്നുവരെ പോളിങ് കടന്നപ്പോള്‍ പറവൂരില്‍ 46.5 ശതമാനം പേര്‍ വോട്ടു ചെയ്തു. തൊട്ടുപിന്നില്‍ തൃക്കാക്കരയും (46.3), വൈപ്പിനും (45.9), കളമശേരിയും (45.5) എത്തി. രണ്ടു മണിയോടെ ഈ നില മാറി. 54 ശതമാനം പേര്‍ വോട്ടു ചെയ്ത കളമശേരി ഒന്നാമതായി. തൊട്ടു പിന്നില്‍ വൈപ്പിനെത്തി. 53.3 ശതമാനം. പറവൂര്‍ (53), തൃക്കാക്കര (52.9) എന്നീ മണ്ഡലങ്ങള്‍ തൊട്ടു പിന്നിലെത്തി. ആദ്യ മണിക്കൂറില്‍ ഏറ്റവും പിന്നില്‍ നിന്ന കൊച്ചി മണ്ഡലം അവസാനം വരെ അതേ നില തുടര്‍ന്നു. ഒരു മണിക്ക് 41.9 ശതമാനവും രണ്ടിന് 46 ശതമാനവുമായിരുന്നു ഇവിടത്തെ പോളിങ് നില. കൊച്ചി നഗരമടങ്ങുന്ന എറണാകുളം നിയമസഭ മണ്ഡലത്തില്‍ എട്ടു മുതല്‍ ഒമ്പതു വരെ 13.9 ശതമാനമായിരുന്നു പോളിങ്. ഓരോ മണിക്കുറിലും 20.8, 28.4 എന്നിങ്ങനെ വര്‍ധിച്ച് പിന്നീട് ഒരു മണിയോടെ 42.3ഉം രണ്ടോടെ 50ഉം ശതമാനമായി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ പോളിങ് ഉച്ചക്ക് ഒന്നിന് 45.8 ശതമാനവും രണ്ടിന് 51.2 ശതമാനവും ആയിരുന്നു. എന്നാല്‍, മൂന്നു മണിയോടെ ഇത് 57.1 ആയി. കൊച്ചി മണ്ഡലത്തില്‍ അപ്പോഴും പോളിങ് ശതമാനം 50.8 മാത്രമായിരുന്നു. രണ്ടു മണിക്ക് ശേഷം തൃപ്പൂണിത്തുറ മണ്ഡലത്തിലെ പോളിങ് നിരക്ക് വര്‍ധിച്ചപ്പോള്‍ കളമശേരി, വൈപ്പിന്‍, കൊച്ചി, എറണാകുളം മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ വരവ് കുറയുകയാണ് ചെയ്തത്. മൂന്നുമണി മുതല്‍ നാലുവരെ സമയത്ത് എല്ലാ നിയമസഭ മണ്ഡലത്തിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഈ ഘട്ടത്തില്‍ കളമശേരി മണ്ഡലം പോളിങ് ശതമാനത്തില്‍ മുന്നിലെത്തി. 66.9 ശതമാനം. പറവൂര്‍ (67.1), വൈപ്പിന്‍ (65.8), ത്യപ്പൂണിത്തുറ (63.8), തൃക്കാക്കര (63.1), എറണാകുളം (60.6), കൊച്ചി (58.2) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളില്‍ നാലു മണി വരെയുള്ള പോളിങ് ശതമാനം. അഞ്ച് മണിയോടെ പറവൂരിലേത് 73.6 ആയി ഉയര്‍ന്നു. കൊച്ചിയില്‍ 64.2, തൃപ്പൂണിത്തുറയില്‍ 71, വൈപ്പിനില്‍ 71.5, എറണാകുളത്ത് 61.6, തൃക്കാക്കരയില്‍ 69.3, കളമശേരിയില്‍ 70 എന്നിങ്ങനെയായിരുന്നു വോട്ടെടുപ്പ് അവശേഷിക്കാന്‍ ഒരു മണിക്കുര്‍ ബാക്കി നില്‍ക്കെ പോളിങ് ശതമാനം. വൈകുന്നേരം മുന്നറിയിപ്പില്ലാതെ പെയ്ത മഴ പോളിങ് ശതമാനത്തെ കാര്യമായി ബാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.