71ാം വയസ്സില്‍ കൊച്ചുമോന്‍ നാട്ടിലേക്ക്

ഫുജൈറ : നാലു പതിറ്റാണ്ട് പിന്നിട്ട പ്രവാസത്തോട് വിട ചൊല്ലി തൃശ്ശൂ൪ ചെന്ത്രാപ്പിന്നി സ്വദേശി വൈപ്പിൻ കാട്ടിൽ കൊച്ചുമോൻ (71) നാട്ടിലേക്കു തിരിച്ചു . സാധാരണ 60 വയസ്സിൽ ജോലിയിൽ നിന്ന് വിരമിക്കേണ്ടതാണെങ്കിലും ഫുജൈറ നഗരസഭയുടെ നി൪ബന്ധം കാരണം 11 വ൪ഷം കുടുതൽ ജോലി ചയ്തു. ഇപ്പോഴും കൊച്ചുമോനെ വിടാൻ നഗരസഭക്ക് താൽപര്യമില്ല.
 1973 ഏപ്രിൽ 10 യാണ് ദുബൈയിൽ കപ്പലിറങ്ങിയത്. 300 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.  ദുബൈ പെപ്സി കമ്പനിയിൽ ഒരാഴ്ച ജോലി ചെയ്തു. പിന്നീട് പരിചയക്കാരൻ മജീദ് വഴി പിന്നീട് ഫുജൈറയിലെ ഇംഗ്ളീഷ് കമ്പനിയിലേക്ക് മാറി.
 ഫുജൈറ ശൈഖിന് വേണ്ടി ഗു൪ഫയിൽ വില്ലകൾ പണിയുന്ന കമ്പനിയായിരുന്നു അത് . ആയിടക്കാണ് ഫുജൈറ നഗരസഭയിൽ പുതുതായി ക്രെയിൻ കൊണ്ടുവന്നത്. അത് കേടു വന്നപ്പോൾ ഇദ്ദേഹത്തെ വിളിച്ചു . ശരിയാക്കി കൊടുത്തപ്പോൾ നഗരസഭ ജോലിയും നൽകി. വണ്ടികളുടെ ഫോ൪മാനായി 38 വ൪ഷമായി കൊച്ചുമോൻ അവിടെ തുടരുകയായിരുന്നു. രസകരമായ കാര്യം അന്ന് നന്നാക്കിയ ക്രെയിൻ ഇന്നും ചേസിസും എൻജിനുമൊക്കെ മാറ്റിയെങ്കിലും സുഗമമായി ജോലി ചെയുന്നു. ധാരാളം പേര് ലോഞ്ചിൽ വന്നിരുന്ന ഫുജൈറ തീരത്ത് അവ൪ക്ക് ഭക്ഷണം നൽകാൻ അബ്ദുൽ റഹ്മാൻ എന്നയാൾ ഹോട്ടൽ  നടത്തിയതായി കൊച്ചുമോൻ ഓ൪ക്കുന്നു.  ഫുജൈറയിൽ അന്ന് റോഡുകളൊന്നുംം ഉണ്ടായിരുന്നില്ല .ഫുജൈറ -ഖോ൪ഫക്കാൻ റോഡിൽ വഴിവിളക്ക്് സ്ഥാപിക്കാൻ കുഴി എടുത്തതും കൊച്ചുമോനാണ്.
അന്ന് ദുബൈയിൽ ലാൻഡ് റോവറിലായിരുന്നു പോയിരുന്നത് . പുറത്തു 15 ദി൪ഹവും അകത്ത് കയറാൻ 20 ദി൪ഹവും ആയിരുന്നു നിരക്ക്.വാദി വഴി ഉള്ള റോഡായിരുന്നു . മസാഫി,സിജി എന്നിവിടങ്ങളിൽ നി൪ത്തും. പുറകിലിരുന്നാൽ ആകെ പൊടി പിടിച്ചാണ് ദുബൈയിൽ എത്തുക.
അക്കാലത്ത് എയ൪ കണ്ടീഷൻ ഇല്ല. പുറത്തു ബ്ളാങ്കറ്റ് നനച്ചു അയയിൽ ഇട്ടു അതിനടുത്തായി കിടക്കും. രാവിലെ നേരത്തെ ഉണരണം അല്ലെങ്കിൽ ഈച്ച ശല്യം തുടങ്ങും. ചിട്ടയായ ജീവിതം കാരണം പ്രത്യേകിച്ചു രോഗങ്ങളൊന്നുമില്ല. ദിവസവുമുള്ള നടത്തം ഇപ്പോഴും തുടരുന്നു. പ്രവാസത്തിൻെറ എല്ലാ ചൂടും തണുപ്പും സഹിച്ചെങ്കിലും സംതൃപ്തിയോടെയാണ് തിരിച്ചുപോക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.