ഷാര്‍ജയിലെ ആദ്യത്തെ ഇലക്ട്രോണിക്് ചുങ്കപാത 13ന് പ്രവര്‍ത്തനം തുടങ്ങും

ഷാ൪ജ: ഷാ൪ജയിലെ ആദ്യത്തെ ഇലക്ട്രോണിക്് ചുങ്കപാത അൽ ദൈദ് ഭാഗത്തെ ട്രക്ക് റോഡിൽ ഈ മാസം 13ന് പ്രവ൪ത്തനം തുടങ്ങുമെന്ന് ഷാ൪ജ ഗതാഗത വിഭാഗം അറിയിച്ചു. ദുബൈ റോഡുകളിലെ സാലിക് സംവിധാനത്തിൻെറ മാതൃകയിലാണ് ഇവിടെയും ചുങ്കം ഈടാക്കുക. ഇതോടെ 2006ൽ പ്രവ൪ത്തനം തുടങ്ങിയ രശീതി എഴുതി ചുങ്കം പിരിക്കുന്ന സംവിധാനത്തിന് വിരാമമാകും.
തഹ്സീൽ എന്നാണ് ഇതിനായി ഉപയോഗിക്കുന്ന സ്മാ൪ട്ട് കാ൪ഡിൻെറ പേര്. 200 ദി൪ഹം ഈ കാ൪ഡിന് നൽകണം. വാഹനങ്ങളുടെ നീളം, ഇതിൽ കയറ്റുന്ന സാധനങ്ങളുടെ തൂക്കം എന്നിവ കണക്കാക്കിയാണ് ചൂങ്കം ഈടാക്കുന്നത്. 35 ദി൪ഹം മുതൽ 110 ദി൪ഹം വരെയാണ് ചുങ്കം ഈടാക്കുന്നത്.
പുതിയ കാ൪ഡ് നിലവിൽ വരുന്നതോടെ 50 ദി൪ഹം മുതൽ 10ലക്ഷം വരെ റീ ചാ൪ജ് ചെയ്യാനാകുമെന്ന് അധികൃത൪ പറഞ്ഞു. തഹ്സീൽ കാ൪ഡ് ലഭിക്കാൻ ഗതാഗത വിഭാഗത്തെ സമീപിക്കണം. ഇതിനായ് അപേക്ഷ ഫോറം പൂരിപ്പിച്ച് നൽകണം.കമ്പനിയുടെ ട്രേഡ് ലൈസൻസ് കോപ്പിയും വാഹനത്തിൻെറ ലൈസൻസ് കോപ്പിയും സാക്ഷ്യപെടുത്തി ഇതോടൊപ്പം വെക്കണം.
ആയിരക്കണക്കിന് ട്രക്കുകൾ  കടന്ന് പോകുന്ന പാതയാണിത്. ദുബൈ, അബുദബി തുടങ്ങിയ എമിറേറ്റുകളിലേക്ക് വടക്കൻ എമിറേറ്റുകളിൽ നിന്നാണ് കരിങ്കല്ലും മണലും നി൪മ്മാണ ആവശ്യത്തിനായ് കൊണ്ട് പോകുന്നത്. ഇത് കാരണം സദാസമയവും വൻ തിരക്കാണ് ഇവിടെ അനുഭവപെടുന്നത്. ഇത് കണക്കിലെടുത്താണ് ട്രക്കുകൾക്ക് മാത്രമായി 2006ൽ പാത നി൪മിച്ചത്. ഇത് പ്രവ൪ത്തനം തുടങ്ങിയതോടെ ദൈദ് പട്ടണത്തിൽ അനുഭവപെട്ടിരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ സാധിച്ചിരുന്നു. അപകടങ്ങളും ഒരു പരിധിവരെ ഒഴിവാക്കാനായി.
ദൈദ് പാലത്തിന് സമീപത്ത് നിന്ന് വലത് ഭാഗത്തായിട്ടാണ് ചുങ്കപാത ആരംഭിക്കുന്നത്. ഇത് അൽ സുഹൈല റൗണ്ടബൗട്ടിലാണ് ചെന്ന് ചേരുന്നത്. റാസൽഖൈമ, മനാമ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും ഈ പാത പ്രയോജനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.