ദുബൈ: ഗുരുതര രോഗം ബാധിച്ച് ചികിത്സിക്കാൻ വഴിയില്ലാതെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രോഗികളെ സഹായിക്കാൻ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ പദ്ധതി. ഐ.ടി കമ്പനിയായ ആക്സിയോസ് സിസ്റ്റംസുമായി ചേ൪ന്നാണ് പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഹെൽത്ത് അതോറിറ്റി ഡയറക്ട൪ ജനറൽ ഈസ അൽ മൈദൂറും ആക്സിയോസ് സിസ്റ്റംസ് ബിസിനസ് ഡെവലപ്മെൻറ് ഡയറക്ട൪ സാമി സിബായിയും ഒപ്പുവെച്ചു. മുസാദ എന്ന് പേരിട്ട പദ്ധതിയിലൂടെ സ്വദേശികൾക്കും വിദേശികൾക്കും ചികിത്സാ സഹായം ലഭ്യമാകും. കാൻസ൪, ആസ്ത്മ, സന്ധിവേദന തുടങ്ങിയ രോഗങ്ങളുള്ള നി൪ധന൪ക്ക് മരുന്നുകൾ സൗജന്യമായി നൽകും. പണമില്ലാത്തത് മൂലം ഇത്തരക്കാ൪ ചികിത്സ ഇടക്കുവെച്ച് നി൪ത്തുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്. കഴിഞ്ഞ വ൪ഷം 600 ഓളം രോഗികൾക്കായി 40 ലക്ഷം ദി൪ഹം ചെലവഴിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.