റിയാദ്: സൗദി ഹോട്ടലുകൾ, ടൂറിസ്റ്റ് വിശ്രമകേന്ദ്രങ്ങൾ എന്നിവയിലെ സ്വദേശിവത്കരണത്തിൻെറ തോത് വ൪ധിപ്പിക്കാൻ തൊഴിൽമന്ത്രാലയം തീരുമാനിച്ചു. ഒരു മാസം മുമ്പ് പ്രാബല്യത്തിൽ വന്ന നിതാഖാത്ത് പുതിയ ഘട്ടം ഹോട്ടൽ, ടൂറിസ മേഖലയിൽ നടപ്പാക്കുന്നതിൻെറ ഭാഗമായാണ് സ്വദേശിവത്കരണത്തിൻെറ ശതമാനം വ൪ധിപ്പിക്കുന്നത്. ഇതനുസരിച്ച് രാജ്യത്തെ ഹോട്ടലുകളെയും ടൂറിസ്റ്റ് താമസകേന്ദ്രങ്ങളെയും നാല് ഗ്രൂപ്പാക്കി തിരിക്കും. ചെറുത്, ഇടത്തരം, വലുത്, ഭീമൻ എന്നിങ്ങനെ ഇനം തിരിച്ച ഹോട്ടലുകളിൽ നടപ്പിൽ വരുത്തുന്ന നിതാഖാത്തിൻെറ ആറ് ഗണങ്ങൾ നിശ്ചയിക്കും. ചുവപ്പ്, മഞ്ഞ, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ളാറ്റിനം എന്നിവയാണ് ഈ മേഖലയിൽ നടപ്പാക്കുന്ന നിതാഖാത്തിൻെറ ആറ് ഇനങ്ങൾ.
10 മുതൽ 49 വരെ ജോലിക്കാരുള്ള സ്ഥാപനം ചെറുകിട ഗണത്തിലും 50 മുതൽ 499 വരെയുള്ളത് ഇടത്തരത്തിലും ഉൾപ്പെടും. 500 മുതൽ 2999 വരെ ജോലിക്കാരുള്ളത് വൻകിട ഹോട്ടലുകളായാണ് പരിഗണിക്കുക. 3000ത്തിന് മുകളിൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ഭീമൻ ഹോട്ടലുകളുടെ ഗണത്തിൽ വരും. ചെറുകിട ഹോട്ടലുകളിൽ 37 ശതമാനവും ഇടത്തരം സ്ഥാപനങ്ങളിൽ 50 ശതമാനവും വൻകിട, ഭീമൻ ഹോട്ടലുകളിൽ 53 ശതമാനവും സ്വദേശികൾ ഉണ്ടായിരിക്കണമെന്നാണ് നിതാഖാത്തിൻെറ പുതിയ ഘട്ടത്തിൽ വ്യവസ്ഥയുള്ളതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ചെറുകിട സ്ഥാപനത്തിൽ തൊഴിലാളികളുടെ എണ്ണം വ്യത്യാസം വരുന്നതനുസരിച്ച് സ്വദേശികളുടെ ശതമാനം കണക്കാക്കാനുള്ള എളുപ്പവഴിയും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്ന് വക്താവ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.