മുസഫയില്‍ ഗോഡൗണില്‍ തീപിടിത്തം

മുസഫ: തലസ്ഥാന നഗരിയുടെ വ്യവസായ കേന്ദ്രമായ മുസഫയിൽ ഗോഡൗണിൽ വൻ തീപിടിത്തം. മുസഫ മൂന്നിൽ അൽ നഹ്റൈൻ കാ൪ വാഷ് സെൻററിന് പിന്നിലെ പെ൪ഫ്യൂം ഗോഡൗണിലാണ് ചൊവ്വാഴ്ച രാത്രി ഒമ്പതോടെ തീപിടിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തത്തെിയ സിവിൽ ഡിഫൻസും പൊലീസും തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്. നാലിലധികം ഫയ൪ എൻജിനുകൾ രാത്രി വൈകിയും തീ കെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തീപിടിത്തത്തിൽ ആളപായമോ മറ്റ് അപകടങ്ങളോ ഉണ്ടായതായി അറിയില്ല.
തീപിടിത്തത്തിനുള്ള കാരണവും വ്യക്തമല്ല. ഗോഡൗണിന് സമീപത്തായുള്ള തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലേക്കും ഡീസൽ സ്റ്റേഷനിലേക്കും തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.