അബൂദബി- ദുബൈ റോഡില്‍ വാഹനാപകടം: മലയാളി യുവാവ് മരിച്ചു

അബൂദബി: അബൂദബി-ദുബൈ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാ൪ക്കാട് മനയത്ത് യൂസുഫ്- വി.കെ. റംല ദമ്പതികളുടെ മകൻ ലഷീൻ യൂസുഫ് (43) ആണ് മരണപ്പെട്ടത്.  അൽറീഫിൽ വെച്ച് ലഷീൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് അപകടമുണ്ടായത്.  ഭാര്യ: രേഷ്മ. മക്കൾ: റസൽ യൂസുഫ്, മിഷേൽ യൂസുഫ്. സഹോദരങ്ങൾ: ഷബീൽ, ഷീന, ഷമീം.
ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് അബൂദബി ബനിയാസ് ഖബ൪ സ്ഥാനിൽ നടക്കും.  ഞായറാഴ്ച ഉച്ച മുതൽ ലഷീനിനെ കുറിച്ച് ബന്ധുക്കൾക്കും സൃഹൃത്തുക്കൾക്കും വിവരം ഇല്ലായിരുന്നു. അന്വേഷിച്ചിട്ടും കണ്ടത്തൊൻ സാധിച്ചില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേതുട൪ന്ന് തിങ്കളാഴ്ച പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച രാവിലെയാണ് ലഷീൻ മരണപ്പെട്ട വിവരം ബന്ധുക്കൾ അറിയുന്നത്. പൊലീസ് അറിയിച്ചത് അനുസരിച്ച് സെൻട്രൽ ആശുപത്രിയിൽ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. യു.എ.ഇയിൽ സ്വന്തമായി ഐ.ടി. ബിസിനസ് നടത്തുകയായിരുന്നു ലഷീൻ. നേരത്തേ ഇത്തിസാലാത്തിൽ ജോലി ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.