കസ്തൂരിരംഗന്‍െറ പേരില്‍ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടില്ല –മുഖ്യമന്ത്രി

തീക്കോയി: ജനങ്ങളെ മറന്നുള്ള പരിസ്ഥിതി സംരക്ഷണം അംഗീകരിക്കാന്‍ കഴിയില്ളെന്നും സ്വകാര്യ വ്യക്തികളുടെ ഒരു സെന്‍റ് ഭൂമി പോലും പരിസ്ഥിതിലോല മേഖലയില്‍ പെടുത്തില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേരളത്തിന് ദോഷകരമാണെന്ന് മനസ്സിലായപ്പോള്‍ കേരളത്തിന്‍െറ വികാരം കേന്ദ്രത്തെ അറിയിക്കുന്നതിന് സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. എന്നാല്‍ ഇടതുപക്ഷം യോഗം ബഹിഷ്കരിച്ചു. പങ്കെടുത്ത ബി.ജെ.പി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക മനസ്സിലാക്കി ഉമ്മന്‍ കമ്മിറ്റിയെ നിയോഗിക്കുകയും അതു പ്രകാരം പുതിയ വിജ്ഞാപനം ഇറങ്ങുകയും ചെയ്തെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്‍േറാ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം തീക്കോയി ടൗണില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യു.ഡി.എഫ് കണ്‍വീനര്‍ കെ.എഫ്.കുര്യന്‍ കളപ്പുരക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് പി.സി.ജോര്‍ജ്, ജോയി എബ്രഹാം എം.പി, ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി, കെ.പി.സി.സി സെക്രട്ടറി പി.എ.സലീം, തോമസ് കല്ലാടന്‍, ജോര്‍ജ് ജേക്കബ്, അഡ്വ.വിജെ.ജോസ്, വി.ജെ.മാത്തുക്കുട്ടി, പഞ്ചായത്ത് പ്രസിഡന്‍റ് അമ്മിണി തോമസ്, മുന്‍ പ്രസിഡന്‍റ് കെ.സി.ജയിംസ്, ജോമോന്‍ ഐക്കര, വക്കച്ചന്‍ പാംപ്ളാനി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രചാരണത്തിന് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏകോപനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മുന്‍ എം.എല്‍.എയും എ.ഐ.സി.സി അംഗവുമായ ജോര്‍ജ് ജെ.മാത്യുവിനെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ ചുമതലപ്പെടുത്തിയതായി ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജോമോന്‍ ഐക്കര അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.