തൊടുപുഴ: പെട്ടിയില്‍ വോട്ട് വീഴാന്‍ ഇനി 10 നാള്‍ കൂടി ശേഷിക്കെ ഹൈറേഞ്ചിന്‍െറ മലനിരകളിലേക്ക് സംസ്ഥാന-ദേശീയ നേതാക്കളുടെയും പ്രമുഖരുടെയും നീണ്ട ഒഴുക്ക് തുടങ്ങി. മുന്നണി സ്ഥാനാര്‍ഥികളെല്ലാം തന്നെ മൂന്നാംഘട്ട പ്രചാരണത്തിലേക്കമര്‍ന്ന് കഴിഞ്ഞു. വേനല്‍ച്ചൂട് മൂര്‍ധന്യാവസ്ഥയിലാണെങ്കിലും തല്‍ക്കാലം ഇതിനെ അവഗണിക്കുകയെ രക്ഷയുള്ളൂ എന്ന അവസ്ഥയിലാണ് സ്ഥാനാര്‍ഥികള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍െറ പ്രചാരണം രണ്ടാം ഘട്ടത്തിന്‍െറ അവസാന പോയന്‍റുകളിലാണ് മണ്ഡലം-ബൂത്ത് കണ്‍വെന്‍ഷനുകള്‍ ഇതിനകം പൂര്‍ത്തിയായി. വോട്ടര്‍മാരോടുള്ള വോട്ടഭ്യര്‍ഥനയാണ് ഇപ്പോള്‍ നടക്കുന്നത്. ഏപ്രില്‍ നാലുമുതല്‍ എട്ടുവരെയാണ് മൂന്നാംഘട്ട പ്രചാരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രചാരണം കൊഴുപ്പിക്കാന്‍ ആദ്യം യു.ഡി.എഫിന് വേണ്ടി മലകയറിയത്. പിന്നീട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് എന്നിവരും ഇടുക്കിയിലത്തെി. വരും ദിവസങ്ങളില്‍ കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്‍റണി, വയലാര്‍ രവി, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ പ്രചാരണത്തിനത്തെും. ഏപ്രില്‍ നാലിന് കട്ടപ്പനയില്‍ രാഹുല്‍ ഗാന്ധിയും എത്തുന്നതോടെ യു.ഡി.എഫ് പ്രചാരണം അതിന്‍െറ മൂര്‍ധന്യത്തിലേക്കത്തെും. എല്‍.ഡി.എഫും രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കുന്നതിന്‍െറ തിരക്കിലാണ്. സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ഇടത് സ്വതന്ത്രന്‍ ജോയ്സ് ജോര്‍ജിന് വേണ്ടി ഇതിനോടകം പ്രചാരണത്തിനത്തെി. ഏപ്രില്‍ ഒന്നിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.കെ. പത്മനാഭന്‍, നാലിന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കാനം രാജേന്ദ്രന്‍, ഫോര്‍വേഡ് ബ്ളോക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ എന്നിവരും എത്തിച്ചേരും. ബി.ജെ.പി സ്ഥാനാര്‍ഥി സാബു വര്‍ഗീസിന്‍െറ പ്രചാരണം മൂന്നാംഘട്ടത്തില്‍ പകുതിയിലേറെ പിന്നിട്ടു. തമിഴ്നാട്ടിലെ ദേശീയ ദ്രാവിഡ കഴകം നേതാവ് വിജയകാന്ത് ഏപ്രില്‍ ആദ്യവാരം ഇടുക്കിയിലത്തെും. മൂന്നാര്‍, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലാണ് വിജയകാന്ത് പ്രസംഗിക്കുക. ഏപ്രില്‍ മൂന്നിന് 10ന് തൊടുപുഴയില്‍ നടക്കുന്ന യോഗം ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. നേതാക്കളായ പി.എസ്. ശ്രീധരന്‍പിള്ള, അല്‍ഫോന്‍സ് കണ്ണന്താനം, വി. മുരളീധരന്‍ എന്നിവരും വരും ദിവസങ്ങളില്‍ ജില്ലയില്‍ പ്രചാരണത്തിനത്തെും. 16 പേര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പ് ഗോദയില്‍ വിജയം പിടിച്ചെടുക്കാനുള്ള മുന്നേറ്റമാണ് ഇപ്പോള്‍ ഇടുക്കിയുടെ മലനിരകളില്‍ മുഴങ്ങുന്നത്. ഇതിനിടെ പരസ്പര ആരോപണങ്ങളും ആക്ഷേപങ്ങളും തലപൊക്കിത്തുടങ്ങി. നാട്ടുകൂട്ടങ്ങളിലും ചായക്കടകളിലുമെല്ലാം തെരഞ്ഞെടുപ്പിന്‍െറ സ്പന്ദനം മാത്രം. ബാക്കിയുള്ള 10 ദിനങ്ങളിലും ഈ ചര്‍ച്ചകള്‍ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.