സുലൈമാന്‍ ബുഗൈസ് കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി

കുവൈത്ത് സിറ്റി: ഭീകരവാദക്കേസിൽ അൽ ഖാഇദ നേതാവും വക്താവുമായ കുവൈത്ത് സ്വദേശി സുലൈമാൻ ബുഗൈസ് കുറ്റക്കാരനാണെന്ന് അമേരിക്കൻ കോടതി വിധിച്ചു. 2001 സെപ്തംബ൪ 11ലെ അമേരിക്കയിലെ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവ൪ത്തിച്ച അൽ ഖാഇദയിലെ സുപ്രധാന വ്യക്തികളിലൊരാൾ എന്ന ബുഗൈസിന് മേൽ ചുമത്തിയ കുറ്റം തെളിഞ്ഞതായാണ് ന്യൂയോ൪ക്കിലെ ക്രിമിനൽ കോടതി വിധിച്ചത്.
വിചാരണ പൂ൪ത്തിയാക്കിയെങ്കിലും സെപ്തംബറിലാണ് കോടതി ശിക്ഷ വിധിക്കുക. ജീവപര്യന്തം തടവായിരിക്കും ശിക്ഷയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുഗൈസിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങൾ തെളിയിക്കപ്പെട്ടതായാണ് കോടതി വ്യക്തമാക്കിയത്. അമേരിക്കക്കാരെ കൊല്ലാൻ ഗൂഢാലോചന നടത്തി, അൽഖാഇദക്ക് പിന്തുണ നൽകുന്നതിന് ഗൂഢാലോചന നടത്തി, അൽഖാഇദക്ക് സഹായം നൽകി എന്നിവയാണ് ഈ കുറ്റങ്ങൾ.
സെപ്തംബ൪ 11 ഭീകരാക്രമണത്തിനുശേഷം വിചാരണ ചെയ്യപ്പെടുന്ന ഏറ്റവും മുതി൪ന്ന അൽ ഖാഇദ നേതാവാണ് ഉസാമ ബിൻ ലാദിൻെറ മകൾ ഫാത്തിമയുടെ ഭ൪ത്താവ് കൂടിയായ ബുഗൈസ്. ആക്രമണത്തിന് തൊട്ടുപിന്നാലെ അൽഖാഇദ തലവൻ ഉസാമ ബിൻ ലാദിനെ അഫ്ഗാനിലെ തോറബോറ മലയിടുക്കിൽചെന്ന് ബുഗൈസ് സന്ദ൪ശിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. നമ്മളാണ് അത് ചെയ്തതെന്ന് ബിൻ ലാദിൻ അവിടെവെച്ച് ബുഗൈസിനോട് പറഞ്ഞത്രെ.
ആക്രമണത്തിനുശേഷം അൽഖാഇദയുടേതായി പുറത്തുവന്ന പല വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നത് ബുഗൈസായിരുന്നു. ഈ വീഡിയോ പ്രേസിക്യൂഷൻ കോടതിയിൽ തെളിവായി ഹാജരാക്കിയിരുന്നു. ‘വിമാനങ്ങളുടെ കൊടുങ്കാറ്റിൽ’നിന്ന് അമേരിക്കക്ക് രക്ഷയുണ്ടാവില്ളെന്ന് സെപ്തംബ൪ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ബുഗൈസ് പറയുന്നു. എന്നാൽ, തൻെറ റോൾ തികച്ചും മതപരമായ ഒന്നായിരുന്നുവെന്നും അൽഖാഇദയുടെ അമേരിക്കക്കാ൪ക്കെതിരായ ഗൂഢാലോചനയിൽ തനിക്ക് പങ്കില്ളെന്നും ബുഗൈസ് വാദിച്ചു.
കഴിഞ്ഞവ൪ഷം ജോ൪ഡനിൽവെച്ചാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി സി.ഐ.എയാണ് ബുഗൈസിനെ പിടികൂടിയത്. 2013 ഫെബ്രുവരിയിൽ തു൪ക്കിയിലെ അങ്കാറയിൽ വെച്ച് സി.ഐ.എ നൽകിയ വിവരപ്രകാരം തന്നെ ബുഗൈസിനെ തു൪ക്കി അധികൃത൪ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തു൪ക്കിയിൽ ബുഗൈസിനെതിരെ കേസൊന്നുമില്ലാത്തതിനാൽ ഒരു മാസം കസ്റ്റഡിയിൽവെച്ച ശേഷം തു൪ക്കി അധികൃത൪ ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
ബുഗൈസിനെ വിട്ടുകൊടുക്കാൻ അമേരിക്ക തു൪ക്കിയോടാവശ്യപ്പെട്ടെങ്കിലും കുറ്റവാളികളെ കൈമാറാൻ ഇരുരാജ്യങ്ങൾക്കുമിടയിൽ ഉടമ്പടിയില്ലാത്തതിനാൽ ജോ൪ഡൻ വഴി സ്വദേശമായ കുവൈത്തിലേക്ക് അയക്കാനാണ് അധികൃത൪ തീരുമാനിച്ചത്. ഇതുപ്രകാരം ജോ൪ഡനിലത്തെിയ ബുഗൈസിനെ സി.ഐ.എ പിടികൂടുകയായിരുന്നു. പാസ്പോ൪ട്ട് കൈവശമില്ലാത്തതിനാലും പ്രശ്നങ്ങൾ ഭയപ്പെട്ടും മറ്റു രാജ്യങ്ങൾ സ്വീകരിക്കാൻ തയാറല്ലാത്തതിനാലും ജോ൪ഡൻ വഴി കുവൈത്തിലേക്ക് കടത്തിവിടുന്നതിനിടെയാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ബൂഗൈസിനെ പിടികൂടിയത്.
കുവൈത്തിൽ ഒൗഖാഫ് മന്ത്രാലയത്തിന് കീഴിൽ ക൪മശാസ്ത്ര അധ്യാപകനായും വിവിധ പള്ളികളിൽ ഖതീബായും സേവനമനുഷ്ഠിച്ചിട്ടുള്ള ബൂഗൈസ് 1994ൽ ബോസ്നിയൻ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത സെ൪ബുകൾക്കെതിരെ യുദ്ധം ചെയ്തുകൊണ്ടാണ് അൽ ഖാഇദയുടെ പോരാളിയായി തുടക്കം കുറിച്ചത്. പിന്നീട് അഫ്ഗാനിസ്താനിലേക്ക് നീങ്ങിയ അദ്ദേഹത്തെ തുട൪ച്ചയായി ജോലിയിൽ നിന്ന് വിട്ടുനിന്ന കാരണത്താൽ ഒൗഖാഫ് മന്ത്രാലയം പിരിച്ചുവിട്ടു. ഇതോടെ ഭാര്യയോടും ആറ് മക്കളോടുമൊപ്പം ബൂഗൈസ് അഫ്ഗാനിസ്താനിൽ സ്ഥിരതാമസമാക്കി.
സെപ്തംബ൪ 11 സംഭവത്തിനുശേഷം അൽ ഖാഇദ വാക്താവായി വീഡിയോ ക്ളിപ്പിങ്ങുകളിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം അമേരിക്കക്കെതിരെ സമാനമായ ആക്രമണങ്ങൾ നടത്തുമെന്ന് ശക്തമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇതത്തേുട൪ന്ന് കുവൈത്ത് സ൪ക്കാ൪ ബുഗൈസിൻെറ പൗരത്വ രേഖ റദ്ദുചെയ്തു.
 അഫ്ഗാനിസ്താനിൽ താലിബാൻെറ പതനത്തിനും അൽ ഖാഇദക്കുണ്ടായ തിരിച്ചടിക്കും ശേഷം മറ്റു അൽഖാഇദ നേതാക്കൾക്കൊപ്പം ഇയാൾ ഇറാനിൽ അഭയം പ്രാപിക്കുകയായിരുന്നുവെന്നും അവിടെ നിന്ന് പിന്നീട് തു൪ക്കിയിലത്തെുകയായിരുന്നുമാണ് കരുതപ്പെടുന്നത്. തുട൪ന്നാണ് അമേരിക്കയുടെ പിടിയിലായത്്.
പ്രേസിക്യൂഷനുവേണ്ടി അറ്റോ൪ണി ജോൺ ക്രോനനും പ്രതിഭാഗത്തിനുവേണ്ടി സ്റ്റാൻലി കോഹനും ഹാജരായി. ജസ്റ്റിസ് ലൂയിസ് കപ്ളനാണ് ബൂഗൈസ് കുറ്റക്കാരനാണെന്ന് വിധിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.