കണ്ണൂര്‍ പഴയങ്ങാടി സ്വദേശി കടലില്‍ മുങ്ങിമരിച്ചു

കുവൈത്ത് സിറ്റി: കണ്ണൂ൪ പഴയങ്ങാടി മുട്ടം സ്വദേശി കടലിൽ മുങ്ങിമരിച്ചു. ഫഹാഹീലിലെ പ്രമുഖ വ്യാപാരിയും സജീവ കെ.ഐ.ജി പ്രവ൪ത്തകനുമായ എസ്.എ.പി. അൻവ൪ (53) ആണ് മരിച്ചത്. ഫഹാഹീൽ ഭാഗത്ത് കടലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിക്കുകയായിരുന്നു.
ഇന്നലെ പകൽ പത്ത് മണിയോടെ സുഹൃത്തുക്കള്ളായ മൊയ്തീൻ, അബ്ബ്ദുസ്സലാം എനിവ൪ക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ ഇദ്ദേഹം തിരയിൽപ്പെടുകയായിരുന്നു. സ്ഥിരമായി ഈ ഭാഗത്ത് കുളിക്കാൻ പോകാറുണ്ടായിരുന്ന അൻവ൪ കടലിൽ ഇറങ്ങിയപ്പോൾ കൂടെയുണ്ടായിരുന്ന രണ്ടുപേരും കരയിലിരിക്കുകയായിരുന്നു. അബ്ദുസ്സലാം നേരത്തേ മുറിയിലേക്ക് മടങ്ങുകയും മെയ്തീൻ കരയിൽ ഇരിക്കുകയും ചെയ്യുന്നതിനിടെ അൻവ൪ തിരയിൽപ്പെട്ട് മുങ്ങുകയായിരുന്നു. നീന്തൽ അറിയാതിരുന്ന മൊയ്തീൻ ബഹളംവെച്ചത് കേട്ട് സ്ഥലത്തത്തെിയ ഈജിപ്തുകാരൻ കടലിലേക്ക് ചാടി അൻവറിനെ കരക്കത്തെിച്ചെങ്കിലും മരിച്ചിരുന്നു.
32 വ൪ഷമായി കുവൈത്തിലുള്ള അൻവ൪ പരേതനായ പി.ഒ.പി. അബ്ദുല്ല ഹാജിയുടെയും എസ്.എ.പി. സഫിയയുടെയും മകനാണ്. ഭാര്യ: ടി.എം.സി. ഫാത്തിബി പടന്ന. മക്കൾ: ഫ൪ഹാൻ, ഫഹ്മി, ഫലാഹ്. സഹോദരങ്ങൾ: എസ്.എ.പി. ഹാഷിം, എസ്.എ.പി. അബ്ദുസലാം, എസ്.എ.പി. അബ്ദുറഷീദ്, എസ്.എ.പി. ആസാദ് (ഇരുവരും കുവൈത്ത്), ആമിന, സുബൈദ, ഫൗസിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടികൾ കെ.ഐ.ജിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. സജീവ കെ.ഐ.ജി പ്രവ൪ത്തകനായിരുന്ന അൻവ൪ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 12.30ന്് സുലൈബികാത്തിൽ. കൂടുതൽ വിവരങ്ങൾക്ക് 66592425 എന്ന നമ്പറിൽ ബന്ധപ്പെടാം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.