കുവൈത്ത് സിറ്റി: സ്വദേശി യുവതിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഇത്യോപ്യക്കാരിയുടെ റിമാൻറ് പത്ത് ദിവസത്തേക്ക് നീട്ടി. കഴിഞ്ഞ ദിവസം ജനറൽ പ്രോസിക്യൂഷന് മുമ്പിൽ കൊലയാളി യുവതിയെയും തെളിവെടുപ്പിനായി കൊല്ലപ്പെട്ട യുവതിയുടെ പിതാവ് ഡോ. ഹമൂദ് ഫലീതിനെയും ഹാജരാക്കിയിരുന്നു.
തൻെറ മകളും വേലക്കാരിയായ ഇത്യോപ്യക്കാരിയും തമ്മിൽ നല്ല ബന്ധമായിരുന്നെന്നും അവ൪ തമ്മിലോ മറ്റ് കുടുംബാംഗങ്ങളുമായോ കൊലയാളിയായ യുവതിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ളെന്നും പിതാവ് തെളിവെടുപ്പിനിടെ കോടതിയോട് പറഞ്ഞു. ഇങ്ങനെ ഒരു ക്രൂരകൃത്യം തൻെറ മകൾക്കെതിരെ വേലക്കാരിയുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാവുമെന്ന് കരുതിയില്ളെന്നും പ്രതിയെ ഇതിന് പ്രേരിപ്പിച്ച സംഗതി കൃത്യമായി അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്യോപ്യൻ വേലക്കാരികളിൽനിന്ന് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് ആവ൪ത്തിക്കുന്നതിൻെറ യഥാ൪ത കാരണം കണ്ടത്തണം. ജീവിതത്തിൽ കരയകറ്റം ലഭിക്കണമെങ്കിൽ മനുഷ്യനെ ബലികൊടുക്കണമെന്ന വിശ്വാസം ചില ഇത്യോപ്യൻ മത വിഭാഗങ്ങളിൽ ഉണ്ടെന്നും അതിൻെറ ഭാഗമായാണോ യുവതി ഇതിന് മുതി൪ന്നതെന്നും അന്വേഷിച്ചു കണ്ടെത്തേണ്ടതാണെന്നും പിതാവ് ഗദ്ഗധത്തോടെ കോടതിയോട് പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് സുലൈബീകാത്തിൽ 19 കാരിയും യൂനിവേഴ്സിറ്റിയിലെ ലിറ്ററേച്ച൪ സ്റ്റുഡൻറുമായ സഹാം എന്ന യുവതിയെ ഇത്യോപ്യക്കാരി കുത്തിക്കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.