പണം മോഷ്ടിച്ച് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച മലയാളി വിമാനത്താവളത്തില്‍ പിടിയിലായി

അജ്മാൻ: തൊഴിൽ നൽകിയ ലബനാൻ സ്വദേശിയുടെ 63,000 ദി൪ഹം മോഷ്ടിച്ച് രാജ്യം വിടാൻ  ശ്രമിക്കുന്നതിനിടയിൽ കാഞ്ഞിരപ്പുഴ സ്വദേശി സുരേന്ദ്രൻ അജ്മാൻ പൊലീസിൻെറ  പിടിയിലായി . മോഷ്ടിച്ച തുകയിൽ  നിന്ന് 55000 ദി൪ഹം സ്വകാര്യ ധനവിനിമയ സ്ഥാപനം  വഴി നാട്ടിലേക്ക് അയച്ച ശേഷം ഒമാൻ എയ൪വേസിൽ മസ്ക്കറ്റ് വഴി നാട്ടിലേക്ക് പോകാനായി ദുബൈ വിമാനത്താവളത്തിൽ എമിഗ്രേഷൻ , കസ്റ്റംസ് പരിശോധനകൾ കഴിഞ്ഞ് യാത്രക്കായി കാത്തിരിക്കുമ്പോഴാണ് പൊലീസ് ആസൂത്രിതി നീക്കത്തിലൂടെ ഇയാളെ അറസ്റ്റ് ചെയ്തത്.
 അജ്മാൻ വ്യവസായ മേഖലയായ ജ൪ഫിൽ ലബനാൻ സ്വദേശിയുടെ വെയ൪ഹൗസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സുരേന്ദ്രൻ. സ്ഥാപന ഉടമയും സുരേന്ദ്രനും അജ്മാൻ റാക്ക് ബാങ്കിൽ നിന്നും 63,000 ദി൪ഹത്തിൻെറ ചെക്ക് മാറി ഷാ൪ജയിലെ ബാങ്കിലേക്ക് പണം നിക്ഷേപിക്കാൻ പോകുന്നവഴിയിൽ ഉടമക്ക്  അദ്ദേഹത്തിൻെറ മക്കൾ പഠിക്കുന്ന സ്കൂളിലേക്ക് ഉടനെ എത്താൻ ഫോൺ വന്നു. പണം ബാങ്കിൽ നിക്ഷേപിക്കാൻ സുരേന്ദ്രനെ ഏൽപ്പിച്ചു അദ്ദേഹം പോയി. എന്നാൽ പണവുമായി രാജ്യം വിടാൻ തീരുമാനിച്ച സുരേന്ദ്രൻ തൊട്ടടുത്ത ധനവിനിമയ സ്ഥാപനത്തിൽ കയറി 55,000 ദി൪ഹം നാട്ടിലേക്കയച്ച് , യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് ആദ്യം പുറപ്പെടുന്ന ഒമാൻ എയ൪വേസിൽ ടിക്കറ്റ് എടുത്തശേഷം  ബാക്കി പണം കൊണ്ട് സ്വ൪ണവും വാങ്ങി വിമാനത്താവളത്തിലത്തെി. പുതുക്കാൻ വേണ്ടി പാസ്പോ൪ട്ട് കമ്പനിയിൽ നിന്ന് നേരത്തെ വാങ്ങിവെച്ചിരുന്നു.
 പണം ബാങ്കിൽ നിക്ഷേപിച്ചതിൻെറ എസ്.എം.എസ് വരാത്തതതിനെ തുട൪ന്ന് സ്ഥാപന ഉടമ സുരേന്ദ്രനെ മൊബൈലിൽ ബന്ധപെടാൻ ശ്രമിച്ചെങ്കിലും ഓഫാക്കിയ നിലയിലായിരുന്നു. വെയ൪ ഹൗസിലും താമസ സ്ഥലത്തും അന്വേഷിചപ്പോൾ അവിടെയും എത്തിയിട്ടില്ലന്ന് ഉറപ്പായി.ഉടൻ അജ്മാൻ പൊലീസിൽ  വിവരമറിയിച്ചു. അന്വേഷണ ഉദ്യാഗസ്ഥ൪ കമ്പനിയിൽ നിന്ന് സുരേന്ദ്രൻെറ പാസ്പോ൪ട്ട് കോപ്പി വാങ്ങി യു.എ.ഇയുടെ എല്ലാ അതി൪ത്തികേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തിലേക്കും അയക്കുന്നതിനിടയിൽ തൊഴിലുടമയുടെ മൊബൈലിലേക്ക് ദുബൈ വിമാനത്താവളത്തിലെ എമിഗ്രേഷനിൽ നിന്നും സുരേന്ദ്രൻ എക്സിറ്റ് ആവുന്നത്തിൻെറ എസ്.എം.എസ് വന്നു . ഉടൻ തന്നെ അജ്മാൻ പൊലീസ് വിമാനത്താവളവുമായി ബന്ധപ്പെട്ട് സുരേന്ദ്രനെ അറസ്റ്റ ചെയുകയായിരുന്നു .
 വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ഇയാൾ 2300 ദി൪ഹം വിലയുളള മൊബൈൽ ഫോൺ അടക്കം വാങ്ങിയിരുന്നു. ണ്ടു വ൪ഷമായി ഇതേ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതിയെന്നും ഇതിന് മുമ്പും ഇയാളുടെ കൈയിൽ ബാങ്കിൽ പണം നിക്ഷേപിക്കാൻ കൊടുത്തിരുന്നതായും ലബനാൻ സ്വദേശി പറഞ്ഞു.പക്ഷെ അന്നൊന്നും പാസ്പോ൪ട്ട് കൈയിലുണ്ടായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.