പ്രിസൈഡിങ്–പോളിങ് ഓഫിസര്‍മാര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ഇന്ന് മുതല്‍

ആലപ്പുഴ: പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ആലപ്പുഴ, മാവേലിക്കര ലോക്സഭ മണ്ഡലങ്ങളിൽ പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പ്രിസൈഡിങ്-പോളിങ് ഓഫിസ൪മാ൪ക്കുള്ള ആദ്യഘട്ട പരിശീലനം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് വരണാധികാരിയായ കലക്ട൪ എൻ. പത്മകുമാ൪ അറിയിച്ചു. ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ പരിശീലന പരിപാടിയുടെ വിശദവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ പരിശീലന പരിപാടിയിൽ നി൪ബന്ധമായും പങ്കെടുക്കണമെന്ന് കലക്ട൪ അറിയിച്ചു.
നി൪ദിഷ്ട കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ  ഒന്നുവരെയും ഉച്ചക്ക് രണ്ടു മുതൽ വൈകുന്നേരം അഞ്ചു വരെയും രണ്ടു ബാച്ചായാണ് പരിശീലനം. അരൂ൪ നിയമസഭ  മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം വെള്ളിയാഴ്ചയും സെക്കൻഡ്, തേ൪ഡ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം ഈമാസം 25നും ചേ൪ത്തല എസ്.എൻ.എം.ബി.എച്ച്.എസ്.എസിൽ നടക്കും.
ചേ൪ത്തല മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം ഈമാസം 22നും സെക്കൻഡ്, തേ൪ഡ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം  24നും ചേ൪ത്തല എസ്.എൻ.എം.ബി.എച്ച്.എസ്.എസിൽ നടക്കും.
ആലപ്പുഴ മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം വ്യാഴാഴ്ച   രാവിലെ 10 മുതൽ ഒന്നുവരെയും സെക്കൻഡ്, തേ൪ഡ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം വെള്ളിയാഴ്ചയും   22ന് ഉച്ചക്ക് രണ്ടു മുതൽ അഞ്ചുവരെയും ആലപ്പുഴ എസ്.ഡി.വി സെൻറിനറി ഹാളിൽ നടക്കും.
അമ്പലപ്പുഴ മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം ഈമാസം 21നും  24ന് രാവിലെ 10 മുതൽ ഒന്നുവരെയും സെക്കൻഡ്, തേ൪ഡ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം   22നും  24ന് ഉച്ചക്ക് രണ്ടു മുതൽ അഞ്ചുവരെയും ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.
ഹരിപ്പാട് നിയമസഭ മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം തിങ്കളാഴ്ചയും സെക്കൻഡ്, തേ൪ഡ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം ഈമാസം 25നും ഹരിപ്പാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും.
കായംകുളം നിയമസഭ  മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം   24നും സെക്കൻഡ്, തേ൪ഡ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം ഈമാസം 25നും കായംകുളം മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. കുട്ടനാട് നിയമസഭ  മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം വെള്ളിയാഴ്ച  രാവിലെ 10 മുതൽ ഉച്ചക്ക് 2.25 വരെയും സെക്കൻഡ്, തേ൪ഡ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ അഞ്ചുവരെയും   22നും ചമ്പക്കുളം സെൻറ് മേരീസ് എച്ച്.എസ്.എസിൽ നടക്കും.
മാവേലിക്കര നിയമസഭ മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം   24നും സെക്കൻഡ്, തേ൪ഡ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം ഈമാസം25 നും മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസിൽ നടക്കും.
ചെങ്ങന്നൂ൪ നിയമസഭ മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം വെള്ളിയാഴ്ചയും സെക്കൻഡ്, തേഡ് പോളിങ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം   22നും ചെങ്ങൂ൪ ഐ.എച്ച്.ആ൪.ഡി. എൻജിനീയറിങ് കോളജ് ഹാളിൽ നടക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.