ബഹ്റൈന്‍ രാജാവ് ഇന്ന് പാകിസ്താനിലേക്ക്

മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ ഇന്ത്യ സന്ദ൪ശിച്ചതിന് പിന്നാലെ ഇന്ന് പാകിസ്താൻ സന്ദ൪ശനത്തിന് പുറപ്പെടുമെന്ന് റോയൽ കോ൪ട്ട് വൃത്തങ്ങൾ വ്യക്തമാക്കി.
പാക് പ്രധാനമന്ത്രി നവാസ് ഷരീഫിൻെറ ക്ഷണം സ്വീകരിച്ചാണ് രാജാവിൻെറ സന്ദ൪ശനം. പാക് പ്രസിഡൻറ് മംനൂൻ ഹുസൈൻ, പ്രധാനമന്ത്രി നവാസ് ഷരീഫ് മറ്റ് ഉന്നത നേതാക്കളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. വിവിധ മേഖലകളിലുള്ള സഹകരണത്തിനുള്ള ധാരണാ പത്രത്തിൽ അദ്ദേഹം പാക് അധികാരികളുമായി ഒപ്പുവെക്കും.
മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള വിവിധ പ്രശ്നങ്ങളെക്കുറിച്ച് ച൪ച്ച നടത്തുകയും അതിൻെറ ശരിയായ പരിഹാരത്തിനുള്ള മാ൪ഗങ്ങൾ ആരായുകയും ചെയ്യും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.