റിയാദ്: വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന ഓൺലൈൻ സേവന പോ൪ട്ടലായ ‘മുസാനിദ്’ തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി. തൊഴിലുടമയുടെയും വീട്ടുജോലിക്കാരുടെയും അവകാശങ്ങളും കടമകളും സംബന്ധിച്ച ചട്ടങ്ങളും വ്യവസ്ഥകളും ‘മുസാനിദി’ലൂടെ അറിയാൻ കഴിയും. കൂടാതെ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാ൪ഗനി൪ദേശങ്ങൾ, സ൪ക്കാ൪ അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾ തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങളും ‘മുസാനിദ്’ വഴി ലഭിക്കും. അറബിഭാഷക്ക് പുറമെ ഇംഗ്ളീഷ്, ഹിന്ദി, ഉ൪ദു, മലയാളം, ഫിലിപ്പീൻസ്, ബംഗാളി, ഇന്തോനേഷ്യ, എത്യോപ്യ തുടങ്ങി എട്ടു വിദേശ ഭാഷകളിൽ ‘മുസാനിദ്’ സേവനങ്ങൾ ലഭ്യമാണ്. സൗദിയിലെ വലിയ ശതമാനം കുടുംബങ്ങളും വീട്ടുജോലിക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനാൽ വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട അവകാശങ്ങളും കടമകളും സംബന്ധിച്ച ബോധവത്കരണം വളരെ സുപ്രധാനമായതിനാലാണ് ഈ പദ്ധതി സംവിധാനിച്ചതെന്ന് തൊഴിൽ മന്ത്രാലയം ഉപഭോക്തൃ സേവന - തൊഴിൽ കാര്യവിഭാഗം അണ്ട൪ സെക്രട്ടറി സിയാദ് സ്വാഇഗ് വ്യക്തമാക്കി. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങളും കടമകളും സംബന്ധിച്ച മന്ത്രാലയം അംഗീകരിച്ച മാ൪ഗരേഖയുടെ വിശദാംശങ്ങൾ, ഓരോ പ്രവിശ്യയിലെയും ലേബ൪ ഓഫിസുകളിലെ തൊഴിൽ ത൪ക്ക പരിഹാരസമിതികൾ, വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് നടപടി ക്രമങ്ങൾ, അംഗീകൃത റിക്രൂട്ട്മെൻറ് ഓഫിസുകളും കമ്പനികളും തുടങ്ങിയ വിഷയങ്ങളാണ് നിലവിൽ ‘മുസാനിദി’ൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. റിക്രൂട്ട് മെൻറ്, റീ- എൻട്രി ഇഖാമ എടുക്കൽ, ഡ്രൈവിങ് ലൈസൻസ് എടുക്കൽ, വീട്ടുവേലക്കാ൪ക്കുള്ള വിസ എന്നിവക്കുള്ള അപേക്ഷാഫോറവും മുസാനിദിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ഓൺലൈൻ വഴി വിസക്ക് അപേക്ഷിക്കുന്നതിനും വിസ ലഭ്യമാക്കുന്നതിനും ‘മുസാനിദ്’ വഴി ഉടൻ സൗകര്യമൊരുക്കുമെന്നു സിയാദ് സ്വാഇഗ് അറിയിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃ സേവന കേന്ദ്രത്തിൻെറ പ്രവ൪ത്തനങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. പരാതികൾ സമ൪പ്പിക്കാൻ 920001173 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസാനിദ് ഓൺലൈൻ പോ൪ട്ടൽ സേവനങ്ങൾ www.musaned.gov.sa എന്ന വിലാസത്തിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.