ഉപരോധ സാധ്യത വിദൂരം; എങ്കിലും ഖത്തര്‍ ഒരുങ്ങുന്നു

ദോഹ: സൗദി അറേബ്യ നയതന്ത്രപ്രതിനിധിയെ പിൻവലിച്ചതിനെ തുട൪ന്ന് ബന്ധം തകരാറിലായ   സാഹചര്യം പൗരന്മാരുടെ നിത്യജീവിതത്തെ ബാധിക്കാതിരിക്കാൻ ഖത്ത൪ ഒരുങ്ങുന്നതായി ഫൈനാൻഷ്യൽ ടൈംസ് റിപ്പോ൪ട്ട് ചെയ്തു. കടൽ-കര അതി൪ത്തികൾ അടച്ച് സൗദി അറേബ്യ ഉപരോധം സൃഷ്ടിക്കുകയാണെങ്കിൽ അതിനെ നേരിടാനാണ് രാജ്യം ഒരുങ്ങുന്നത്. അതേസമയം, ഉപരോധം കൊണ്ടുവരാൻ സാധ്യതയില്ളെന്ന് റിപ്പോ൪ട്ടിൽ പറയുന്നു.
പ്രതിസന്ധി വരികയാണെങ്കിൽ അതിനെ നേരിടാനുള്ള തയാറെടുപ്പുകൾ നടത്താൻ സ൪ക്കാ൪ വകുപ്പുകൾക്ക് നി൪ദേശം നൽകിയതായി ഖത്ത൪ അധികൃതരെ ഉദ്ധരിച്ച് ഫൈനാൻഷ്യൽ ടൈംസ് പറയുന്നു.
ദുബൈയുമായുള്ള വ്യാപാരം തടസ്സപ്പെട്ടാൽ എന്തുചെയ്യണമെന്നതിനെ കുറിച്ചും അധികൃത൪ ച൪ച്ച നടത്തിയിട്ടുണ്ട്.
തങ്ങളുടെ രാജ്യത്തിൻെറ സുരക്ഷയും സുസ്ഥിരതയും കണക്കിലെടുത്ത് ഖത്തറിൽനിന്ന് സ്ഥാനപതിമാരെ പിൻവലിക്കുകയാണെന്ന് മാ൪ച്ച് അഞ്ചിനാണ് സൗദി, യു.എ.ഇ, ബഹ്റൈൻ രാജ്യങ്ങൾ അറിയിച്ചത്. മേഖലയുടെ സുരക്ഷയും സമാധാനവും മുൻനി൪ത്തി ഗൾഫ് സഹകരണ രാഷ്ട്രങ്ങൾ രൂപം കൊടുത്ത സുരക്ഷാ കരാ൪ നടപ്പാക്കുന്നതിന് ഖത്ത൪ നടപടി സ്വീകരിക്കുന്നില്ളെന്ന് മൂന്ന് രാജ്യങ്ങളും ആരോപിച്ചിരുന്നു.
എന്നാൽ, മേഖലയുടെയോ അവിടുത്തെ ജനങ്ങളുടെയോ താൽപര്യത്തിന് അനുസരിച്ചല്ല, പുറം രാജ്യങ്ങളുടെ അഭീഷ്ട പ്രകാരമാണ് മൂന്ന് രാജ്യങ്ങളും സ്ഥാനപതിമാരെ പിൻവലിച്ചതെന്ന് ഖത്ത൪ പ്രതികരിച്ചു. ഇതിന് പകരമായി തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ പിൻവലിക്കുന്ന നടപടിയിലേക്ക് കടക്കില്ളെന്നും ഖത്ത൪ പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.