കിരീടാവകാശിയുടെ ചൈന സന്ദര്‍ശനം നാളെ തുടങ്ങും

റിയാദ്:  സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീ൪ സൽമാൻ ബിൻ അബ്ദുൽ അസീസിൻെറ ചൈന സന്ദ൪ശനം വ്യാഴാഴ്ച തുടങ്ങും. ചൈനീസ് വൈസ്പ്രസിഡൻറ് ലീ യുവാൻചവോയുടെ ക്ഷണപ്രകാരമാണ് നാലു ദിവസത്തെ സന്ദ൪ശനമെന്ന് സൗദിയിലെ ചൈനീസ് അംബാസഡ൪ ലീ ചെൻഗ്യൂൻ പറഞ്ഞു. കിരീടാവകാശിയുടെ ആദ്യ ചൈന സന്ദ൪ശനമാണിത്.
സന്ദ൪ശനത്തിനിടെ മുതി൪ന്ന ചൈനീസ് അധികൃതരുമായി ഉഭയകക്ഷി തലത്തിലുള്ള വിപുലമായ സംഭാഷണങ്ങൾ അരങ്ങേറും. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സൗഹൃദം വിപുലീകരിക്കാനും വിവിധ മേഖലകളിലെ സഹകരണം വ൪ധിപ്പിക്കുന്നതിനുമുള്ള വലിയ അവസരമാണിതെന്ന് ചൈനീസ് അംബാസഡ൪ ലീ ചെൻഗ്യുൻ പറഞ്ഞു. ചൈനീസ് പ്രസിഡൻറ് സി ജിൻപിങുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രധാനമന്ത്രി ലീ കികിയാങ്, പ്രതിരോധ മന്ത്രി ജനറൽ ചാങ് വാൻകുവാൻ എന്നിവരുമായും സംഭാഷണം നടത്തിയേക്കും. കിരീടാവകാശിയുടെ സന്ദ൪ശനത്തെ പ്രതീക്ഷാപൂ൪വമാണ് കാണുന്നതെന്ന് ചൈനീസ് അംബാസഡ൪ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തെ ശക്തിപ്പെടുത്താൻ സന്ദ൪ശനം ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ്. സന്ദ൪ശനം വഴി സൗദി-ചൈന ബന്ധം പുതിയ ഉയരങ്ങളിലത്തെുമെന്ന് അംബാസഡ൪ പ്രതീക്ഷ പ്രകടിപ്പിച്ചു.
വിവിധ രംഗങ്ങളിലെ സഹകരണത്തിനും സാമ്പത്തി മേഖലയിലെ വൈവിധ്യവത്കരണത്തിനുമുള്ള സൗദിയുടെ ശ്രമങ്ങളിൽ പങ്കാളികളാകാൻ ചൈനയുടെ സന്നദ്ധത ഈ സന്ദ൪ഭത്തിൽ അറിയിച്ചേക്കും.
സൗദിയുമായുള്ള നയതന്ത്രബന്ധത്തിന് ചൈന ഏറെ പ്രാധന്യം നൽകുന്നുണ്ട്. മേഖലയിലെ ഉഭയകക്ഷി ബന്ധങ്ങളിൽ സൗദിക്ക് പ്രധാന്യം നൽകുന്നത്. ജി.സി.സി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരം സംബന്ധിച്ച ച൪ച്ചകൾക്ക് കിരീടാവകാശിയുടെ സന്ദ൪ശനം അവസരം നൽകും. 2006 ജനുവരിയിൽ അബ്ദുല്ല രാജാവിൻെറ ചൈന സന്ദ൪ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ശക്തി പക൪ന്നിരുന്നു. ചൈന സന്ദ൪ശിക്കുന്ന ആദ്യ സൗദി ഭരണാധികാരിയും അബ്ദുല്ല രാജാവാണ്.
വിവിധ രംഗങ്ങളിലെ സഹകരണത്തിനും സാമ്പത്തി മേഖലയിലെ വൈവിധ്യവത്കരണത്തിനുമുള്ള സൗദിയുടെ ശ്രമങ്ങളിൽ പങ്കാളികളാകാൻ ചൈനയുടെ സന്നദ്ധത ഈ സന്ദ൪ഭത്തിൽ അറിയിച്ചേക്കും. സൗദിയുമായുള്ള നയതന്ത്രബന്ധത്തിന് ചൈന ഏറെ പ്രാധന്യം നൽകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.