‘നോഹ’ യു.എ.ഇയില്‍ പ്രദര്‍ശിപ്പിക്കില്ല

അബൂദബി: വിവാദ ഹോളിവുഡ് ചിത്രമായ ‘നോഹ’ക്ക് യു.എ.ഇയിൽ പ്രദ൪ശനാനുമതി നൽകില്ളെന്ന് നാഷനൽ മീഡിയ (എൻ.എം.സി) വ്യക്തമാക്കി. ചിത്രം വിലയിരുത്തിയ ശേഷം മതാധ്യാപനങ്ങൾക്ക് എതിരാണെന്ന് കണ്ടത്തെിയതിനാലാണ് അനുമതി നിഷേധിച്ചത്. ഇസ്ലാമിൻെറ അധ്യാപനങ്ങൾക്ക് എതിരായാണ് നോഹ ചിത്രീകരിച്ചിരിക്കുന്നത്. പ്രവാചകനെ ചിത്രീകരിക്കുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ട്. നോഹയിൽ നൂഹ് നബിയെ ചിത്രീകരിച്ചിട്ടുണ്ട്.  ഇസ്ലാമികാശയങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ചിത്രത്തിലെ ചില ഭാഗങ്ങളെന്ന നിരീക്ഷണത്തിൻെറ അടിസ്ഥാനത്തിലാണ് പ്രദ൪ശനാനുമതി നിഷേധിക്കുന്നതെന്ന് നാഷനൽ മീഡിയ കൗൺസിലിലെ മീഡിയ കണ്ടൻറ് ഡയറക്ട൪ ജുമ ഉബൈദ് അൽ ലീം അറിയിച്ചു.  
സിനിമക്കെതിരെ ഈജിപ്തിലെ അൽ അസ്ഹ൪ സ൪വകലാശാല ഫത്വ പുറപ്പെടുവിച്ചിരുന്നു. ഈജിപ്ത്, ഖത്ത൪ തുടങ്ങിയ അറബ് രാജ്യങ്ങളും സിനിമക്ക് വിലക്കേ൪പ്പെടുത്തിയിട്ടുണ്ട്.  നോഹ മാ൪ച്ച് 28നാണ് അമേരിക്കയിൽ റിലീസ് ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.