രാജപുരം: ഉരുൾപൊട്ടലിൽ തക൪ന്ന കടമല-ചെമ്പൻവയൽ റോഡ് പുന൪നി൪മിക്കാൻ നാട്ടുകാ൪ രംഗത്ത്. വാ൪ഡംഗത്തെ രക്ഷാധികാരിയാക്കി റോഡ് വികസന സമിതി രൂപവത്കരിച്ചു.
ഉരുൾപൊട്ടലും മണ്ണൊലിപ്പും മൂലം പാടേ തക൪ന്ന കടമല-ചെമ്പൻവയൽ റോഡ് പത്തുവ൪ഷത്തോളമായി അധികാരികളുടെ അവഗണനക്ക് പാത്രമായി കാൽനടപോലും ദുഷ്കരമായിക്കിടക്കുകയായിരുന്നു. പ്രദേശത്തെ 50ഓളം കുടുംബങ്ങൾ യാത്രാ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന വാ൪ത്ത മാ൪ച്ച് അഞ്ചിന് ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. വാ൪ത്തയുടെ അടിസ്ഥാനത്തിലാണ് നാട്ടുകാ൪ രംഗത്തെത്തിയത്.
വികസന സമിതിയുടെ ആവശ്യപ്രകാരം ശനിയാഴ്ച പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ജെ. ജെയിംസ് റോഡ് സന്ദ൪ശിക്കുകയും അടുത്ത ബോ൪ഡ് മീറ്റിങ്ങിൽ പുന൪നി൪മാണത്തിനുള്ള തീരുമാനം കൈക്കൊള്ളുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. വികസന സമിതി ഭാരവാഹികൾ: വാ൪ഡംഗം സുനന്ദ (രക്ഷാ), മധുസൂദന ശിവരൂരായ (ചെയ൪), ബി.ബി. രാജേന്ദ്രൻ (കൺ), ടി. പ്രവീൺ (ജോ. കൺ), പി.ജെ. ജെയിംസ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.