കുവൈത്ത് സിറ്റി: വിവാഹാഘോഷത്തിൻെറ ഭാഗമായുള്ള വെടിവെപ്പിൽനിന്ന് കുവൈത്ത് എയ൪വേയ്സ് വിമാനം കഷ്ടിച്ച് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം അഹ്മദിയിലാണ് സംഭവം. ഖത്ത൪ തലസ്ഥാനമായ ദോഹയിൽനിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന കുവൈത്ത് എയ൪വേയ്സിൻെറ 618 ാം നമ്പ൪ യാത്രാ വിമാനമാണ് ഇറങ്ങാനുള്ള ശ്രമത്തിനിടെ വെടിയുണ്ടയേറ്റ് ഉണ്ടായേക്കാവുന്ന വൻ ദുരന്തരത്തിൽനിന്ന് രക്ഷപ്പെട്ടത്.
തുട൪ന്ന് നടന്ന അന്വേഷണത്തിലാണ് അഹ്മദിയിൽ ഒരു സ്വദേശി കുടുംബാംഗത്തിൻെറ വിവാഹാഘോഷം പ്രമാണിച്ച് ആകാശത്തേക്ക് യുവാക്കൾ തുരുതുരെ നിറയൊഴിക്കുകയായിരുന്നെന്ന് മനസ്സിലാക്കാനായത്. സാധാരണ വിമാനങ്ങൾ ലാൻറ് ചെയ്യുന്നതിനായി വളരെ താഴ്ന്നുപറക്കുന്ന മേഖലയായതുകൊണ്ട് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനും മറ്റും ഈ ഭാഗങ്ങളിൽ വിലക്കുള്ളതാണ്. ഇതുസംബന്ധിച്ച് എയ൪പോ൪ട്ട് സുരക്ഷാ വിഭാഗം തുട൪നടപടികൾ ഊ൪ജിതമാക്കിയിട്ടുണ്ട്. ഇതേസമയത്ത് തന്നെ രാജ്യത്തേക്ക് വന്നുകൊണ്ടിരുന്ന വിമാനങ്ങളുടെ പൈലറ്റുമാ൪ക്ക് എയ൪പോ൪ട്ട് കൺട്രോൾ റൂമിൽനിന്ന് പ്രത്യേകം നി൪ദേശം അയച്ചാണ് ഈ സാഹചര്യത്തെ അധികൃത൪ മറികടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തതായി വിവരമില്ല. അതേസമയം, തങ്ങളുടെ വിമാനം വെടിയുണ്ട ഏൽക്കേണ്ടതായ സാഹചര്യം ഉണ്ടായില്ലെന്ന് കുവൈത്ത് എയ൪വേയ്സ് അധികൃത൪ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.