മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ കുറവ്

കൊല്ലങ്കോട്: മാവേലി സ്റ്റോറുകളിൽ സബ്സിഡി നിരക്കിൽ വിൽക്കുന്ന വെളിച്ചെണ്ണയുടെ സ്റ്റോക്ക് കുറവായത് നാട്ടുകാ൪ക്ക് വിനയായി. കൊല്ലങ്കോട്, പുതുനഗരം, നെന്മാറ എന്നിവിടങ്ങളിലാണ് ശബരി ബ്രാൻഡ് വെളിച്ചെണ്ണ ആവശ്യത്തിന് ലഭ്യമല്ലെന്ന് പരാതി ഉയ൪ന്നത്. ഡിപ്പോകളിൽനിന്ന് മാസത്തിൽ 700 ലിറ്ററിൽ താഴെമാത്രമാണ് വെളിച്ചെണ്ണ വിതരണത്തിന് എത്തുന്നതെന്ന് അധികൃത൪ പറയുന്നു. ലിറ്ററിന് 130 രൂപയുള്ള ശബരി വെളിച്ചെണ്ണ 62 രൂപക്ക് നൽകുന്നതിനാൽ വെളിച്ചെണ്ണ എത്തുമ്പോൾതന്നെ വിറ്റുതീരുന്നു. റേഷൻ കാ൪ഡിന് ഒരുലിറ്റ൪ വെളിച്ചെണ്ണ എന്നത് രണ്ട് ലിറ്ററാക്കണമെന്നും ആവശ്യമുയ൪ന്നിട്ടുണ്ട്. കൊല്ലങ്കോട്, നെന്മാറ, പുതുനഗരം മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ആവശ്യത്തിനനുസരിച്ച് എത്തിക്കുന്നില്ലെന്ന് വീട്ടമ്മമാ൪ പറയുന്നു.
മുതലമട, വടവന്നൂ൪, എലവഞ്ചേരി, പലശ്ശേന പഞ്ചായത്തുകളിലുള്ളവ൪ ആശ്രയിക്കുന്നത് കൊല്ലങ്കോട്ടെ മാവേലി സ്റ്റോറിനെയാണ്. സ്റ്റോക്ക് എത്തി ദിവസങ്ങൾക്കകം വെളിച്ചെണ്ണയും പഞ്ചസാരയും ഉൽപ്പെടെയുള്ളവ  വിറ്റുതീരുന്നുണ്ട്.  വിലക്കയറ്റംമൂലം ദുരിതത്തിലായ സാധാരണക്കാ൪ക്ക്  മാവേലി സ്റ്റോറുകളിൽനിന്ന് ലഭിക്കുന്ന സബ്സിഡി വെളിച്ചെണ്ണയും പഞ്ചസാരയും ആശ്വാസമാണ്. ഇവ വിൽപനക്ക് എത്തിക്കാൻ അധികൃത൪ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.