സിറിയന്‍ ഭരണകൂടത്തെ ശിക്ഷിക്കാതെ നീതി പുലരുകയില്ല

ദോഹ: സിറിയയിൽ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന യുദ്ധകുറ്റങ്ങുടെ പേരിൽ അവരെ ശിക്ഷിക്കപ്പെടാത്ത കാലത്തോളം നീതി പുലരുകയില്ളെന്ന് ഖത്ത൪ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യ പറഞ്ഞതായി ഖത്ത൪ ന്യൂസ് ഏജൻസി റിപ്പോ൪ട്ട് ചെയ്തു. ഖത്ത൪ യൂനിവേഴ്സിറ്റിയിലെ ലോകോളേജിൽ ‘സിറിയൻ പ്രതിസന്ധിയും അന്താരാഷ്ട്ര നിയമങ്ങളും’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ അന്താരാഷ്ട്ര തലത്തിൽ വിചാരണ ചെയ്യണം. മൂന്ന് വ൪ഷമായി അന്താരാഷ്ട്ര സൈന്യത്തിൻെറ അഭാവത്തിൽ സിറിയൻ ജനത കൊലചെയ്യപ്പെടുകയും സ്വഭവനങ്ങളിൽ നിന്നും ആട്ടിയോടിക്കപ്പെടുകയും ചെയ്യുകയാണ്.
അന്താരാഷ്ട്ര നിയമങ്ങൾ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ എന്നിവക്കെതിരെയുള്ള വ൪ത്തമാനകാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ സംഭവവികാസങ്ങൾ. മാത്രമല്ല, ഐക്യരാഷ്ട്രസഭ 43ാം ഖണ്ഡിക അനുശാസിക്കുന്ന സാമൂഹിക സുരക്ഷ സംസ്ഥാപനമെന്ന ലക്ഷ്യം സംസ്ഥാപിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്നാണ് ഇത് തെളിയിക്കുന്നത്.
സിറിയയിൽ എത്രയും പെട്ടെന്ന് സമൂഹിക സമാധാനവും നിയമവാഴ്ചയും തിരിച്ചുകൊണ്ടുവരുന്ന അവസ്ഥ ഉണ്ടാക്കാൻ ജാനാധിപത്യപരമായ നടപടികൾ വേണം. 1,30,000 മനുഷ്യ൪ ഇതിനകം സിറിയയിൽ കൊലചെയ്യപ്പെട്ടുവെന്ന് അന്താരാഷ്ട്ര ഏജൻസികൾ നൽകുന്ന കണക്കുകൾ പറയുന്നു. ഒമ്പത് മില്യൻ മനുഷ്യരാണ് ഇതിനകം അഭയാ൪ഥികളായി വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നത്. ഉക്രൈൻ പ്രതിസന്ധി മണിക്കൂറുകൾ കൊണ്ട് പരിഹരിച്ച അന്താരാഷ്ട്ര സമൂഹം സിറിയൻ പ്രതിസന്ധി മൂന്ന് വ൪ഷമായിട്ടും പരിഹരിക്കാൻ മുന്നോട്ടു വരാത്തത് എന്തുകൊണ്ടാണെന്നും അൽ അതിയ്യ ചോദിച്ചു. സിറിയൻ ഐക്യം ഉൾക്കൊണ്ടുകൊണ്ടും സിറിയൻ ജനതയുടെ ആഗ്രഹങ്ങൾ പരിഗണിച്ചു കൊണ്ടും പ്രവേശനത്തിന് അടിയന്തിര പരിഹാരമാണ് ആവശ്യമെന്നും അൽ അതിയ്യ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.