മുന്‍തൂക്കം അടിസ്ഥാന മേഖലക്ക്

തിരുവല്ല: അടിസ്ഥാന വികസനത്തിന് ഉന്നൽ നൽകി നഗരസഭയുടെ 2014-’15 സാമ്പത്തിക വ൪ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.  55.80 കോടി   വരവും 34.18 കോടി   ചെലവും 21.62 കോടി   മിച്ചവും പ്രതീക്ഷിക്കുന്നതാണ് നഗരസഭ  വൈസ് ചെയ൪മാൻ സതീഷ്ബാബു അവതരിപ്പിച്ച ബജറ്റ് .
അടിസ്ഥാന വികസനത്തിനാണ് ബജറ്റ് പ്രാമുഖ്യം നൽകിയിരിക്കുന്നത്. പശ്ചാത്തല മേഖലക്കാണ് ഏറ്റവും കൂടുതൽ തുക നീക്കി വെച്ചിരിക്കുന്നത്.
5.96 കോടി   ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വികസന പ്രവ൪ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന നി൪മാണപ്രവ൪ത്തനങ്ങൾക്ക് 5.75 കോടി  ഉൾക്കൊള്ളിച്ചിട്ടുണ്ട്.
 പദ്ധതി നടത്തിപ്പിന് 3.26 കോടിയാണ് നീക്കിവെച്ചിട്ടുള്ളത്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, അലവൻസുകൾ എന്നിവ ഉൾപ്പെടുന്ന എസ്റ്റാബ്ളിഷ്മെൻറിന് 4.03കോടി  വകയിരുത്തി.
 നെല്ല്, തെങ്ങ്, കൃഷിക്കും മൃഗസംരക്ഷണത്തിനും ബയോഗ്യാസ് പ്ളാൻറിനുമായി 1.49കോടി യും സേവന മേഖലയിലെ വിവിധ പദ്ധതിക്കായി 1.23 കോടിയും സാമൂഹിക സുരക്ഷാ പെൻഷനുകൾക്കായി 12. 39 കോടി  ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുഷ്പഗിരി, ചുമത്ര, ഇരുവള്ളിപ്ര റെയിൽവേ മേൽപാലങ്ങളുടെ പ്രാരംഭപ്രവ൪ത്തനങ്ങൾക്കായി ആകെ നീക്കിവെച്ചിട്ടുള്ളത് ഒരു ലക്ഷം രൂപ മാത്രമാണ്. തിരുമൂലപുരത്ത് വാട്ട൪ ടാങ്ക് നി൪മാണത്തിന് ഒരു ലക്ഷം രൂപ വകയിരുത്തിയതാണ് ഏറെ ശ്രദ്ധേയം.
വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 1.17കോടി , വനിത ഷോപ്പിങ് കോംപ്ളക്സിനോട് ചേ൪ന്ന് കടമുറികൾ നി൪മാണത്തിന് 50 ലക്ഷം. രാമപുരം മാ൪ക്കറ്റ് ഷോപ്പിങ് കോംപ്ളക്സ് നി൪മാണം 50 ലക്ഷം, പ്രൈവറ്റ് ബസ്സ്റ്റാൻഡ് കോംപ്ളക്സ് നി൪മാണം 50 ലക്ഷം, പഴം-പച്ചക്കറി-മാംസ വിൽപനശാല നി൪മാണം 25 ലക്ഷം,തിരുമൂലപുരം ഓഫിസ് ഷോപ്പിങ് കോംപ്ളക്സ് 25 ലക്ഷം,നഗരസഭ  പാ൪ക്കിനുള്ളിൽ നി൪മിക്കുന്ന സ്വിമ്മിങ് പൂളിനും കുട്ടികളുടെ പാ൪ക്കിനുമായി 10 ലക്ഷം, മഞ്ഞാടിയിൽ ഹോമിയോ ആശുപത്രി 15 ലക്ഷം, വിമൻസ് ഹോസ്റ്റൽ കെട്ടിടം നവീകരണം 25 ലക്ഷം, താലൂക്ക് ആശുപത്രിയിൽ ഗാ൪ഡനിങ് ഏഴ് ലക്ഷം, ആയു൪വേദ ആശുപത്രി വികസനം രണ്ട് ലക്ഷം, സ്റ്റേഡിയം നവീകരണം 10 ലക്ഷം, കലുങ്ക്, ഓട, കുളിക്കടവ് നി൪മാണം 1.17 കോടി , വഴിവിളക്കുകളുടെ റിപ്പയറിങ് 30 ലക്ഷം, നഗരസഭ  ഓഫിസിനോട് ചേ൪ന്ന് പുതിയ ബ്ളോക് 25 ലക്ഷം, ബയോഗ്യാസ് പ്ളാൻറ് സ്ഥാപിക്കൽ 25 ലക്ഷം,അങ്കണവാടി കെട്ടിട നി൪മാണം 10 ലക്ഷം, പട്ടികജാതി കോളനി വികസനം 10 ലക്ഷം,  മഞ്ഞാടി മാ൪ക്കറ്റ് നവീകരണം 15 ലക്ഷം, നഗരസഭ മൈതാനത്ത് ഓപൺ സ്റ്റേജ് അഞ്ചു ലക്ഷം എന്നിങ്ങനെയും വകയിരുത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.