പാവറട്ടി: മയിലുകളുടെ ശല്യംമൂലം എളവള്ളി പഞ്ചായത്തിലെ അഞ്ച് ഏക്ക൪ പാടത്ത് ഇത്തവണ കൃഷിയിറക്കിയില്ല. നെല്ല് വിളഞ്ഞാൽ കൂട്ടമായി എത്തുന്ന മയിലുകൾ വിളകൾ തിന്നും ചെടികൾ ചവിട്ടിയൊടിച്ചും നശിപ്പിക്കുന്നതിനാലാണ് ക൪ഷക൪ കൃഷിയിറക്കാഞ്ഞത്.
എളവള്ളി പാറമുതൽ പറക്കാട് വരെയുള്ള പടിഞ്ഞാറ് ഭാഗത്തെ അഞ്ച് ഏക്ക൪ പാടമാണ് മയിലുകളുടെ വിളയാട്ടം കാരണം തരിശിട്ടത്. കൃഷി ഇറക്കിയ വാക കാക്കാതുരുത്ത് പാടം, കുണ്ടുപാടം, ബ്രാലായികാട്ടുപാടം എന്നിവിടങ്ങളിലെ നെല്ല് മുഴുവൻ കൊത്തിത്തിന്നും ചെടികൾ ചവിട്ടി ഒടിച്ചും നശിപ്പിക്കുന്നുണ്ട്. വീടുകളിലെയും പാടങ്ങളിലേയും പച്ചക്കറികളുടെ തളിരും കൂമ്പും ഇവ കൊത്തിത്തിന്നുന്നതിനാൽ ക൪ഷക൪ പൊറുതിമുട്ടിയിരിക്കുകയാണ്.
പ്രദേശത്തെ കുന്നുകളും മരങ്ങളും മണ്ണ് മാഫിയ ഇടിച്ച്നിരത്തുകയും വെട്ടിനശിപ്പിക്കുകയും ചെയ്തതോടെ ഇവയുടെ വാസ സ്ഥലങ്ങൾ നഷ്ടപ്പെടുകയും ഭക്ഷണവും ലഭിക്കാതാവുകയും ചെയ്തു.
ഇതോടെ ഇവ കൂട്ടത്തോടെ മനുഷ്യവാസ പ്രദേശങ്ങളിലേക്ക് കുടിയേറി. ദേശീയ പക്ഷിയായ മയിലിനെ ഉപദ്രവിക്കുന്നതും കെണിവെച്ച് പിടിക്കുന്നതും ഗുരുതരമായ കുറ്റമായതുകൊണ്ട് ക൪ഷക൪ നിസ്സഹായരാണ്.
കാ൪ഷിക സ൪വകലാശാലയിൽ നിന്ന് ലഭിക്കുന്ന ചുവന്ന റിബൺ പാടശേഖരങ്ങളിൽ വ്യാപകമായി കെട്ടിയാൽ മയിലുകൾ വരില്ലെന്ന് കൃഷി ഓഫിസ൪ കെ.ജെ. ഒനിൽ പറഞ്ഞു.
വല കെട്ടിയും കൃഷിയിടം സംരക്ഷിക്കാം. എന്നാൽ ഇവക്ക് ഏറെ ചെലവ് വരുന്നതിനാൽ പ്രായോഗികമല്ലെന്ന് ക൪ഷക൪ പറയുന്നു.
വനംവകുപ്പിൻെറ അനുമതിയോടെ മയിലുകളെ പിടികൂടി അകലെയുള്ള വനത്തിൽ കൊണ്ടുവിടാൻ ശ്രമം നടത്തുമെന്ന് കൃഷിഓഫിസ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.