നിലമ്പൂ൪: ബ്ളോക്ക് കോൺഗ്രസ് ഓഫിസിൽ തൂപ്പുകാരി കോവിലകത്തുമുറി ചിറക്കൽ രാധ (49) കൊല്ലപ്പെട്ട സംഭവത്തിൽ ഉന്നത ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഓഫിസിലേക്ക് പ്രതിഷേധ പ്രകടനങ്ങളുടെ പരമ്പര. പ്രതിഷേധക്കാ൪ മന്ത്രി ആര്യാടൻ മുഹമ്മദിൻെറ കോലം കത്തിക്കുകയുമുണ്ടായി.
പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നത് പരിഗണിച്ച് ചൊവാഴ്ച രാവിലെ മുതൽ വൻ പൊലീസ് സംഘമാണ് കോൺഗ്രസ് ഓഫിസിന് സമീപം ഉണ്ടായിരുന്നത്.
സി.പി.എമ്മിൻെറ നേതൃത്വത്തിലായിരുന്നു ആദ്യ പ്രതിഷേധ പ്രകടനം. ടൗൺ ചുറ്റിവന്ന പ്രകടനക്കാരെ, കോൺഗ്രസ് ഓഫിസ് സ്ഥിതി ചെയ്യുന്ന ആശുപത്രി റോഡിൻെറ തുടക്കത്തിൽ തന്നെ പൊലീസ് തടഞ്ഞു.
പ്രതിഷേധ പ്രകടനത്തിന് ജില്ലാ സെക്രട്ടറി പി.പി. വാസുദേവൻ, പി. ശ്രീരാമകൃഷ്ണൻ എം.എൽ.എ, വി. ശശികുമാ൪, പി.കെ. സൈനബ തുടങ്ങിയവ൪ നേതൃത്വം നൽകി.
തുട൪ന്നാണ് ബി.ജെ. പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം എത്തിയത്. യുവമോ൪ച്ച സംസ്ഥാന വൈസ്പ്രസിഡൻറ് അഡ്വ. ടി. കെ. അശോക് കുമാ൪, ബി.ജെ.പി. മണ്ഡലം പ്രസിഡൻറ് കെ.സി. വേലായുധൻ, അജി തോമസ്, വി.എസ്. രാധാകൃഷ്ണൻ തുടങ്ങിയവ൪ നേതൃത്വം നൽകി.
വെൽഫയ൪ പാ൪ട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ജില്ലാ സെക്രട്ടറിമാരായ മുനീബ്, സുഭദ്ര വണ്ടൂ൪, മൊയ്തീൻ അൻസാരി, പി. ഹമീദ്, മിയാൻദാദ് എന്നിവ൪ നേതൃത്വം നൽകി.
എസ്.ഡി.പി.ഐ പ്രകടനത്തിന് ജില്ലാ വൈസ് പ്രസിഡൻറ് സി.ജി. ഉണ്ണി, പി.കെ. റഫീഖ്, അനസ് വട്ടപ്പാടം എന്നിവ൪ നേതൃത്വം നൽകി.
ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, എസ്.എഫ്.ഐ, എ.ഐ.വൈ.എഫ് എന്നിവരും പ്രതിഷേധവുമായി രംഗത്തുവന്നു.
വൈകുന്നേരം മൂന്നരയോടെ സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ മന്ത്രി ആര്യാടൻ മുഹമ്മദിൻെറ കോലം കത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.